വിമര്‍ശനങ്ങള്‍ ജനവികാരം സര്‍ക്കാരിനെതിരാക്കാന്‍, മുന്നോട്ടുതന്നെയെന്ന് പിണറായി

തിരുവനന്തപുരം: കോവിഡ് പ്രതിരോധത്തെ സംബന്ധിച്ച വിമര്‍ശനങ്ങളെ തള്ളി മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്ത്. ജനവികാരം സര്‍ക്കാരിനെതിരാക്കാനും കോവിഡിനെതിരായുള്ള പോരാട്ടത്തെ പൊതുജനങ്ങള്‍ ലാഘവത്തോടെ കാണുന്ന സാഹചര്യം സൃഷ്ടിക്കാനുമുള്ള നീക്കങ്ങളാണ് നടക്കുന്നതെന്നും ചിന്ത വാരികയിലെഴുതിയ ലേഖനത്തില്‍ പിണറായി വിജയന്‍ ആരോപിച്ചു.

കേരളം പിന്തുടരുന്ന മാതൃക തെറ്റാണെങ്കില്‍ ഏത് മാതൃകയാണ് സ്വീകരിക്കേണ്ടതെന്നും അദ്ദേഹം ചോദിക്കുന്നുണ്ട്. കേരളത്തില്‍ ഓക്‌സിജന്‍ കിട്ടാതെ ഒരാള്‍ പോലും മരിച്ചിട്ടില്ലെന്നു ചൂണ്ടിക്കാട്ടുന്ന മുഖ്യമന്ത്രി ഒരു തുളളി വാക്‌സിന്‍ പോലും സംസ്ഥാനം പാഴാക്കിയിട്ടില്ലെന്നും പറയുന്നു. മൂന്നാം തരംഗത്തെ നേരിടാനുള്ള ഇടപെടലുകള്‍ സര്‍ക്കാര്‍ നടപ്പാക്കുന്നുണ്ട്. കുഞ്ഞുങ്ങളുടെ സുരക്ഷ ഉറപ്പുവരുത്താനായി പീഡിയാട്രിക് ഐസിയുകളിലെ കിടക്കകളുടെ എണ്ണം വര്‍ദ്ധിപ്പിക്കുകയും തെരഞ്ഞെടുക്കപ്പെട്ട ജില്ലാ ആശുപത്രികളിലും മെഡിക്കല്‍ കോളജുകളിലും പീഡിയാട്രിക് ഐസിയു വാര്‍ഡുകള്‍ ഒരുക്കുന്നതിനും തുടക്കമിട്ടിട്ടുണ്ട്. തദ്ദേശീയമായി വാക്‌സിന്‍ ഉത്പാദിപ്പിക്കാനുളള ശ്രമങ്ങളും കേരളം നടത്തുകയാണെന്ന് പിണറായി വിജയന്‍ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here