മാധ്യമങ്ങള്‍ ശ്രമിക്കുന്നത് നാടിനെ അപമാനിക്കാന്‍: മുഖ്യമന്ത്രി

0

തിരുവനന്തപുരം: മാധ്യമങ്ങളെ രൂക്ഷമായി വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്ത്. നാടിനെയാകെ അപമാനിക്കാനാണു മാധ്യമങ്ങള്‍ ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പത്രസമ്മേളനത്തില്‍ ആരോപിച്ചു. കൊലപാതകം നടന്നാല്‍ പ്രതികളെ പിടിക്കുന്നതിനു പകരം പോലീസ് മുഖ്യമന്ത്രിയെ സംരക്ഷിക്കാന്‍ ശ്രമിക്കുന്നുവെന്ന് വരുത്തി തീര്‍ക്കാനാണ് മാധ്യമങ്ങള്‍ ശ്രമിക്കുന്നത്. മാധ്യമ ധര്‍മ്മമാണ് മാധ്യമങ്ങള്‍ ചെയ്യേണ്ടത്. അതിനു പകരം തെറ്റായ കാര്യങ്ങളാണു ചെയ്യുന്നതെന്ന് അദ്ദേഹഗ കൂട്ടിച്ചേര്‍ത്തു. ഒറ്റപ്പെട്ട സംഭവങ്ങളുടെ പേരില്‍ പോലീസിനാകെ വീഴ്ച സംഭവിച്ചതായി കാണുന്നില്ലെന്നും 60,000 ഓളം പോലീസുകാരാണ് സംസ്ഥാനത്തുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here