ശ്രീധരന്‍പിള്ളയിലൂടെ പുറത്തായത് സംഘപരിവാര്‍ അജണ്ടയെന്ന് മുഖ്യമന്ത്രി

0

കണ്ണൂര്‍: ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ളയുടെ പ്രസംഗത്തോടെ ശബരിമല വിഷയത്തിലെ സംഘപരിവാര്‍ അജണ്ട മറയില്ലാതെ പുറത്തുവന്നുവെന്ന് ് മുഖ്യമന്ത്രി പിണറായി വിജയന്‍. ബി.ജെ.പി രാഷ്ട്രീയമായി തീരുമാനിച്ച കാര്യമാണ് ശ്രീധരന്‍പിള്ളയുടെ പ്രസംഗത്തില്‍ വ്യക്തമായത്. ശബരിമല വിഷയവുമായി ബന്ധപ്പെട്ട് അവരുടെ സ്വാധീനം വര്‍ധിപ്പിക്കുന്നതിന് വേണ്ടി അവര്‍ സ്വീകരിച്ച തന്ത്രമാണ് നടപ്പാക്കിയതെന്നും പണറായി കൂട്ടിച്ചേര്‍ത്തു.

തന്ത്രി സമൂഹത്തിന് ഏറെ വിശ്വാസം ബി.ജെ.പിയിലാണെന്ന ശ്രീധരന്‍പിള്ളയുടെ പ്രഖ്യാപനം വിചിത്രമായ വെളിപ്പെടുത്തലാണ്. ശബരിമല തന്ത്രിക്ക്് ശബരിമലയില്‍ കലാപത്തിന് കോപ്പുകൂട്ടുന്ന പ്രധാനിയിലാണ് വിശ്വാസമെങ്കില്‍ ഇത് ശബരിമലയെ മെച്ചപ്പെടുത്താനല്ലെന്ന് അദ്ദേഹം തിരിച്ചറിയണം. ശ്രീധരന്‍പിള്ളയോട് നിയമോപദേശം തേടാന്‍ എന്ത് അധികാരമാണ് തന്ത്രിക്കുള്ളതെന്ന് മുഖ്യമന്ത്രി ചോദിച്ചു.

നിയമോപദേശം സാധാരണ നിലയില്‍ തേടേണ്ടത് ശബരിമലയുടെ കാര്യങ്ങള്‍ നോക്കുന്ന അഭിഭാഷകനോടാണ്. അല്ലെങ്കില്‍ അഡ്വക്കേറ്റ് ജനറലുണ്ട്. എന്തുകൊണ്ടാണ് ഇവരെയൊന്നും സമീപിക്കാന്‍ തന്ത്രിക്ക് തോന്നാതിരുന്നതെന്നും മുഖ്യമന്ത്രി ചോദിച്ചു. സര്‍ക്കാര്‍ നിലപാട് കൂടുതല്‍ ദൃഡമാണ്. നിങ്ങള്‍ നുണകളെ ആശ്രയിക്കുന്നു. ഞങ്ങള്‍ സത്യം ജനങ്ങളോട് പറയുന്നു. നിങ്ങള്‍ കെട്ടിപ്പൊക്കിയ നുണകള്‍ ഓരോ നിമിഷവും പൊളിഞ്ഞു വീഴുകയാണ്. മതനിരപേക്ഷത ഉയര്‍ത്തിപ്പിടിച്ച് വിശ്വാസികള്‍ക്കൊപ്പം സര്‍ക്കാരുണ്ടാകുമെന്ന് ആവര്‍ത്തിച്ച് പറയുന്നുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. ശബരിമല സംരക്ഷണത്തിനായി സര്‍ക്കാര്‍ ഏതറ്റം വരെയും പോകുമെന്നും പിണറായി പറഞ്ഞു.

ശബരിമലയിലേക്ക് ഒന്നും ചെയ്യരുതെന്നാണ് സംഘപരിവാര്‍ പ്രചരണം. ശബരിമലയുടെ ഭാഗമായ ഒരു കാശും സര്‍ക്കാര്‍ ഖജനാവില്‍ എത്തുന്നില്ല. ആ തുക മുഴുവന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ വരുമാനമായാണ് കാണുന്നത്. മറ്റ് ക്ഷേത്രങ്ങളുടെ ആവശ്യങ്ങള്‍ക്കായും ചെലവഴിക്കാറുണ്ട്. ഈ വര്‍ഷം 202 കോടി രൂപയാണ് സര്‍ക്കാര്‍ ചെലവഴിച്ചതെന്നും മുഖ്യമന്ത്രി വെളിപ്പെടുത്തി. പോലീസ് നടപടി വിശ്വാസികള്‍ക്ക് എതിരല്ല, അക്രമികള്‍ക്ക് എതിരാണ്. കോടതി വിധി എന്തായാലും അത് നടപ്പിലാക്കും. പുനപരിശോധനാ ഹര്‍ജിയില്‍ മറിച്ചാണ് തീരുമാനമെങ്കില്‍ സര്‍ക്കാര്‍ അതും നടപ്പിലാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here