തിരുവനന്തപുരം: പോലീസിന്റെ കൈവശമുള്ള തോക്കുകള്‍ കാണാതായിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമസഭയില്‍ സി.എ.ജി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് നിയമസഭയില്‍ മറുപടി നല്‍കിയപ്പോഴാണ് തോക്കുകളും തിരകളും കാണാതായെന്ന വാര്‍ത്ത ഗൗരവത്തോടെ കാണുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു..

സി.എ.ജി. റിപ്പോര്‍ട്ട് ചോര്‍ന്നത് ഗൗരവമായി കാണുന്നു. ചോര്‍ന്നത് ആരോഗ്യകരമായ കീഴ്‌വഴക്കമല്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ക്രൈം ബ്രാഞ്ച് അന്വേഷണത്തില്‍ തിരകള്‍ കാണാതായിട്ടുണ്ട്. എന്നാല്‍, സി.ബി.ഐ അന്വേഷണം വേണമെന്ന പ്രതിപക്ഷ വാദം മുഖ്യമന്ത്രി തള്ളി. വെടിയുണ്ട വിവാദത്തില്‍ ഒരു പോലീസ് ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കുറ്റാരോപിതരായ 11 പേര്‍ക്കെതിരെ വകുപ്പുതല നടപടികള്‍ സ്വീകരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

LEAVE A REPLY

Please enter your comment!
Please enter your name here