ശബരിമല സ്ത്രീ പ്രവേശനം: തന്ത്രി കുടുംബം ചര്‍ച്ചയില്‍ നിന്ന് പിന്‍മാറി

0

പത്തനംതിട്ട: ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ തന്ത്രി കുടുംബവുമായി ചര്‍ച്ച നടത്തി സമവായമുണ്ടാക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിന് തിരിച്ചടി. സുപ്രീം കോടതി വിധിക്കെതിരെ പുന:പരിശോധനാ ഹര്‍ജിയില്‍ തീരുമാനമായശേഷമേ ചര്‍ച്ചയ്ക്കുള്ളൂവെന്ന് താഴമണ്‍ കുടുംബം വ്യക്തമാക്കി. എന്‍.എസ്.എസുമായി കൂടിയാലോചിച്ച ശേഷമാണ് തന്ത്രി കുടുംബം നിലപാട് വ്യക്തമാക്കിയത്. പുന:പരിശോധനാ ഹര്‍ജി തിങ്കളാഴ്ച സമര്‍പ്പിച്ചേക്കും.

റിവ്യൂ ഹര്‍ജിയില്‍ തീരുമാനമായതിനുശേഷം ചര്‍ച്ച മതിയെന്ന നിലപാടാണ് കുടുംബത്തിനുള്ളതെന്ന് ശബരിമല തന്ത്രി കണ് ഠര്‌മോഹനര് വ്യക്തമാക്കി. തുലാമാസ പൂജാസമയത്ത് വനിതാ പോലീസിനെ മലകയറ്റുന്നത് ആചാരലംഘനമാണെന്ന് തന്ത്രി പറഞ്ഞു.

തിങ്കളാഴ്ചയായിരുന്നു തന്ത്രി കുടുംബവുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്താനിരുന്നത്. വിധി നടപ്പാക്കാന്‍ തീരുമാനിച്ചശേഷം ചര്‍ച്ചയ്ക്ക് എന്തു പ്രസക്തിയെന്ന ചോദ്യമാണ് പന്തളം രാജകുടുംബവും മറ്റു ഹൈന്ദവ സംഘടനകളും ഉന്നയിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here