അടുത്ത ദൗത്യം ആളുകളെ സ്വന്തം വീടുകളില്‍ എത്തിക്കുക: മുഖ്യമന്ത്രി

0

തിരുവനന്തപുരം: ദുരിതാശ്വാസ ക്യാംപുകളെപ്പറ്റി പരാതികളില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ക്യാംപുകളില്‍ ആളുകളെ സ്വന്തം വീടുകളില്‍ എത്തിക്കുകയാണ് അടുത്ത ദൗത്യം. വീടുകള്‍ വാസയോഗ്യമാക്കാന്‍ ഒരു ലക്ഷം രൂപ വരെ വായ്പ ലഭ്യമാക്കും. ബാങ്കുകളുമായി കൂടിയാലോചിച്ച് ഇക്കാര്യത്തില്‍ തീരുമാനമെടുക്കും. വീടുകളിലേക്കു മടങ്ങുന്നവര്‍ക്ക് അഞ്ചു കിലോഗ്രാം അരി അടക്കമുള്ള കിറ്റ് നല്‍കും.

3314 ക്യാമ്പുകളാണ് ഇന്നലെ വരെയുണ്ടായിരുന്നത്. ഇന്ന് 2774 ആയി കുറഞ്ഞു. 3,27,280 കുടുംബങ്ങള്‍ ഇന്നലെ വരെ ക്യാമ്പുകളില്‍ ഉണ്ടായിരുന്നു. ഇന്ന് 278750 കുടുംബങ്ങളായി കുറഞ്ഞുവെന്നും മുഖ്യമന്ത്രി അറിയിച്ചു.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here