ഹെലികോപ്റ്റര്‍ യാത്ര: മുഖ്യമന്ത്രിയെ വിടാതെ പിടിച്ച് ബി.ജെ.പി.

0
3

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റര്‍ യാത്രക്കെതിരേ നിയമനടപടിയുമായി ബി.ജെ.പി. ദേശീയ കൗണ്‍സില്‍ അംഗം വി.മുരളീധരന്‍. ദുരന്തനിവാരണ ഫണ്ടിന്റെ ചുമതല വഹിക്കുന്ന അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് ഇതുപ്രകാരം നോട്ടീസ് അയച്ചിട്ടുണ്ട്. കേന്ദ്ര ദുരന്തനിവാരണ ആക്ടിലെ 60ാം വകുപ്പ് പ്രകാരമാണ് നോട്ടീസ് നല്‍കിയതെന്നും നിയമനടപടിക്ക് മുമ്പ് 30 ദിവസത്തെ നോട്ടീസ് നല്‍കണമെന്ന ചട്ടം പാലിച്ചാണ് നടപടിയെന്ന് വി. മുരളീധരന്‍ പറഞ്ഞു. കേന്ദ്ര സംഘത്തെ കാണാനാണ് ഹെലികോപ്റ്റര്‍ യാത്ര നടത്തിയതെന്ന് സര്‍ക്കാര്‍ വാദിക്കുമ്പോഴും തിരികെ പാര്‍ട്ടി ഓഫീസിലേക്കുള്ള യാത്രയെക്കുറിച്ചുള്ള ന്യായീകരണങ്ങള്‍ നിയമപരമായി നിലനില്‍ക്കുമോയെന്നതാണ് ഇനി പ്രസക്തമാകുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here