വിദ്യാര്‍ഥികളുടെ സുരക്ഷ ഉറപ്പാക്കണം, പോലീസ് മേധാവിക്കു മുഖ്യമന്ത്രി നിര്‍ദേശം നല്‍കി

തിരുവനന്തപുരം: വിദ്യാര്‍ത്ഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനു പ്രത്യേക പദ്ധതി തയാറാക്കാന്‍ ആരോഗ്യ, വിദ്യാഭ്യാസ, ആഭ്യന്തര വകുപ്പുകള്‍ക്ക് മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. സ്‌കൂളുകളും കോളജുകളും ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ തുറക്കുന്ന സാഹചര്യത്തിലാണ് നപടി.

ഏല്ലാ സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍മാരും പ്രദേശത്തെ സ്‌കൂളുകളിലെ പ്രഥമാധ്യപകരുടെയും സ്‌കൂള്‍ മാനേജ്‌മെന്റ് പ്രതിനിധികളുടെയും യോഗം വിളിച്ചു കുട്ടികളുടെ സുരക്ഷയും ആരോഗ്യവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യും. സ്‌കൂള്‍ വാഹനങ്ങളുടെ പ്രവര്‍ത്തനക്ഷമത ഉറപ്പുവരുത്തേണ്ടതിന്റെ ഉത്തരവാദിത്തം പോലീസിനായിരിക്കും. ഇക്കാര്യത്തില്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ സഹായം തേടാനും നിര്‍ദേശിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here