തിരുവനന്തപുരം: സംസ്ഥാനത്ത് ശനിയാഴ്ച രണ്ടു പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. കണ്ണൂരിലും വയനാട്ടിലുമാണ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.

കഴിഞ്ഞ ഒരു മാസത്തിനിടെ കേസുളില്ലാതിരുന്ന ജില്ലയാണ് വയനാട്. ഇതോടെ വയനാട് ഓറഞ്ച് സോണിലേക്കു മാറി. സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 499 ആയി. 96 പേരാണ് വിവിധ ആശുപത്രിയില്‍ ചികിത്സയിലുള്ളത്. സംസ്ഥാനത്താകെ 80 ഹോട്ട്‌സ്‌പോട്ടുകളാണുള്ളത്. പുതുതായി ഹോട്‌സ്‌പോട്ടുകള്‍ ഇല്ല.

രാജ്യത്ത് ലോക്ക്ഡൗണ്‍ രണ്ടാഴ്ചത്തേക്കു നീട്ടിയിട്ടുണ്ട്. പ്രഖ്യാപിച്ച കൂടുതല്‍ ഇളവുകള്‍, മാര്‍ഗനിര്‍ദേശത്തിന്റെ ചട്ടകൂടിനുള്ളില്‍ നിന്നുകൊണ്ടും സംസ്ഥാനത്തിന്റെ സവിശേഷ സാഹര്യം ഉള്‍ക്കൊണ്ടും നടപ്പാക്കി. ഇതുസംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ ഉടന്‍ വരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here