പോലീസുകാരെക്കൊണ്ട് ദാസ്യപണി: ഡി.ജി.പിയോട് റിപ്പോര്‍ട്ട് മുഖ്യമന്ത്രി തേടി, എഡിജിപിക്കെതിരെ നടപടിയുണ്ടായേക്കും

0

തിരുവനന്തപുരം: ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ വീട്ടില്‍ പോലീസുകാരുടെ അടിമപ്പണി, ഉപയോഗിക്കുന്ന വാഹനങ്ങളുടെ എണ്ണം തുടങ്ങിയ കാര്യങ്ങളില്‍ ഡി.ജി.പിയോട് മുഖ്യമന്ത്രി വിശദീകരണം തേടി. ഓരോ ഉദ്യോഗസ്ഥരുടെയും വീട്ടില്‍ ജോലിക്കു നിയോഗിച്ചിട്ടുള്ള ജീവനക്കാരുടെ വിശദാംശങ്ങള്‍ ഹാജരാക്കാനാണ് നിര്‍ദേശം.

അതേസമയം, എ.ഡി.ജി.പി സുധേഷ് കുമാറിന്റെ മകളുടെ മര്‍ദ്ദനത്തിന്റെ അന്വേഷണ ചുമതല ഡി.വൈ.എസ്.പിക്കു കൈമാറി. തിരുവനന്തപുരം സിറ്റി ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ എ.സി. പ്രതാപനാണ് അന്വേഷണ ചുമതല. എ.ഡി.ജി.പിയുടെ മകളുടെ പരാതിയും പ്രതാപനു കൈമാറും.

മര്‍ദ്ദനമേറ്റ ഡ്രൈവറുടെ ഭാര്യ രേഷ്മ മുഖ്യമന്ത്രിയെ കണ്ട് പരാതി നല്‍കി. മേലുദ്യോഗസ്ഥര്‍ നിയമത്തിന് അതീതരല്ലെന്നും സംഭവത്തില്‍ ശക്തമായ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ എല്ലാ മുന്‍കരുതലുകളും സ്വീകരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. തെക്കന്‍ മേഖലാ എ.ഡി.ജി.പി അനില്‍കാന്തിനെ മുഖ്യമന്ത്രി വിളിച്ചുവരുത്തി മുഖ്യമന്ത്രി വിവിരങ്ങള്‍ ചോദിച്ചറിഞ്ഞു.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here