അമിക്കസ് ക്യൂറി റിപ്പോര്‍ട്ട് തള്ളി മുഖ്യമന്ത്രി, ഡാമുകള്‍ തുറന്നതല്ല പ്രളയത്തിന് കാരണമെന്ന് വിശദീകരണം

0

കൊല്ലം: മഹാപ്രളയവേളയില്‍ സംസ്ഥാനത്തെ അണക്കെട്ടുകള്‍ കൈകാര്യം ചെയ്തത് ഫലപ്രദമായില്ലെന്ന അമിക്കസ്‌ക്യൂറി റിപ്പോര്‍ട്ട് തള്ളി മുഖ്യമന്ത്രി പിണറായി വിജയന്‍. ബന്ധപ്പെട്ട എല്ലാവരുടെയും അഭിപ്രായം തേടിയല്ല റിപ്പോര്‍ട്ട് തയാറാക്കിയതെന്നും അന്തിമ തീരുമാനം കോടതിയാണ് സ്വീകരിക്കേണ്ടതെന്നും പിണറായി വിജയന്‍ പറഞ്ഞു. മുന്നറിയിപ്പില്ലാതെ ഡാമുകള്‍ തുറന്നതല്ല പ്രളയകാരം. തെരഞ്ഞെടുപ്പില്‍ ആയുധമാക്കാനാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടിട്ടുള്ളത്. ജനങ്ങളെ തെറ്റിദ്ധതരിപ്പിക്കാനുള്ള നീക്കമാണിതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

LEAVE A REPLY

Please enter your comment!
Please enter your name here