ഡല്‍ഹി: അമേരിക്കന്‍ പ്രസിഡന്റ് ട്രംപ് എത്താന്‍ മണിക്കൂറുകള്‍ മാത്രം അവശേഷിക്കെ, ഡല്‍ഹിയില്‍ സംഘര്‍ഷം. സംഘര്‍ഷങ്ങളില്‍ മരണം മൂന്നായി. പ്രക്ഷോഭത്തിനിടെ, വെടിയേറ്റു മരിച്ച പോലീസ് ഉദ്യോഗസ്ഥനും കല്ലേറില്‍ പരുക്കേറ്റ രണ്ടു നാട്ടുകാരുമാണ് മരിച്ചത്.

ഭജന്‍പുര, മൗജ്പുര്‍, ജാഫറാബാദ് തുടങ്ങിയ മേഖലകളില്‍ സി.എ.എ അനുകൂലികളും പ്രക്ഷോഭകരും തമ്മില്‍ വീണ്ടും ഏറ്റുമുട്ടുകയായിരുന്നു.

അക്രമികള്‍ വാഹനങ്ങള്‍ തീവച്ചു നശിപ്പിച്ചതായും പോലീസിനു നേരെ വെടിയുതിര്‍ത്തുവെന്നും റിപ്പോര്‍ട്ടുണ്ട്. സംഘര്‍ഷത്തെ തുടര്‍ന്ന് വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ പത്തിടങ്ങളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. അക്രമികളിലൊരാള്‍ പോലീസിനുനേരെ വെടിയുതിര്‍ക്കുന്ന വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here