ഡല്‍ഹി: കേരളം, മദ്രാസ്, രാജസ്ഥാന്‍, പഞ്ചാബ് – ഹരിയാന, ഹിമാചല്‍ പ്രദേശ് ഹൈക്കോടതികളില്‍ ആക്ടിംഗ് ചീഫ് ജസ്റ്റിസുമാരെ നിയമിച്ചു. ജസ്റ്റിസ് സി കെ അബ്ദുല്‍ റഹീമാണ് കേരളാ ഹൈക്കോടതി ആക്ടിംഗ് ചീഫ് ജസ്റ്റിസ്.

കേരള ഹൈക്കോടതിയിലെ ഏറ്റവും സീനിയര്‍ ജഡ്ജിയാണ് സി കെ അബ്ദുള്‍ റഹീം. രാജസ്ഥാന്‍ ഹൈക്കോടതിയില്‍ ജസ്റ്റിസ് എം റഫീഖ്, ഹിമാചല്‍ പ്രദേശ് ഹൈക്കോടതിയില്‍ ജസ്റ്റിസ് ഡി സി ചൗധരി, പഞ്ചാബ് -ഹരിയാന ഹൈക്കോടതിയില്‍ ജസ്റ്റിസ് രാജീവ് ശര്‍മ്മ, മദ്രാസ് ഹൈക്കോടതിയില്‍ ജസ്റ്റിസ് വിനീത് കോത്താരി എന്നിവര്‍ ആക്ടിംഗ് ചീഫ്് ജസ്റ്റിസുമാരാകും.

ചീഫ് ജസ്റ്റിസുമാര്‍ സുപ്രീംകോടതി ജസ്റ്റിസുമാരായി നിയമിതരായതിനെ തുടര്‍ന്നുണ്ടായ ഒഴിവിലാണ് നിയമനം.

LEAVE A REPLY

Please enter your comment!
Please enter your name here