കിറ്റ് നിര്‍ത്തലാക്കില്ല, മുന്‍ഗണനാ വിഭാഗത്തിനു മാത്രമാക്കാനുള്ള നിര്‍ദേശം സര്‍ക്കാര്‍ പരിഗണനയില്‍

തിരുവനന്തപുരം: സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണം നിര്‍ത്തലാക്കാന്‍ തീരുമാനിച്ചിട്ടില്ലെന്ന് ഭക്ഷ്യമന്ത്രി. മുന്‍ഗണനാ വിഭാഗങ്ങള്‍ക്കു മാത്രം കിറ്റു നല്‍കിയാല്‍ മതിയെന്ന നിര്‍ദേശം പരിഗണനയിലാണ്. ഇതുവരെ കിറ്റ് വിതരണം ചെയ്തതില്‍ സാമ്പത്തിക ബാധ്യതയുണ്ടെന്നും മന്ത്രി ജി.ആര്‍. അനില്‍ പറഞ്ഞു.

എല്ലാ വശങ്ങളും പരിശോധിച്ച് തീരുമാനമെടുക്കും. എല്ലാ ജനങ്ങളേയും ഒരുപോലെ കണ്ടുകൊണ്ടാണ് കോവിഡിന്റെ അന്തരീക്ഷത്തില്‍ പട്ടിണി ഒഴിവാക്കാനായി കിറ്റ് വിതരണം സര്‍ക്കാര്‍ ആരംഭിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

LEAVE A REPLY

Please enter your comment!
Please enter your name here