തിരുവനന്തപുരം | കെ റെയില്‍ സമരക്കാരനെ ബൂട്ടിട്ട് ചവിട്ടിയ പോലീസ് ഉദ്യോഗസ്ഥന് എം. ഷബീറിനെ സ്ഥലം മാറ്റി. മംഗലപുരം പോലീസ് സ്റ്റേഷനില്‍ നിന്നും പുളിങ്കുടി എ ആര് ക്യാമ്പിലേക്കാണ് മാറ്റിയത്.
സംഭവത്തില്‍ പുതുതായി പുറത്തുവന്ന ദൃശ്യങ്ങളില്‍ ചവിട്ടുന്നതിനൊപ്പം മുഖത്തടിക്കുകയും കൂടി ചെയ്യുന്നത് വ്യക്തമയതോടെയാണ് അധികൃതര്‍ നടപടി സ്വീകരിക്കാന്‍ നിര്‍ബന്ധിതരായത്.
ഷബീര്‍ സമരക്കാരെ ചവിട്ടിയെന്ന് സ്പെഷ്യല്‍ ബ്രാഞ്ചും സ്ഥിരീകരിച്ചിരുന്നു. ഇയാള്‍ക്കെതിരെ വകുപ്പു തല അന്വേഷണവും പ്രഖ്യാപിച്ചിട്ടുണ്ട്. മുമ്പും നിരവധി തവണ ഷബീര്‍ സസ്പെന്‍ഷനിലായിട്ടുണ്ട്. അസിസ്റ്റന്റ് കമ്മീഷണറുടെ കോളറിനു പിടിച്ച സംഭവം വരെ ഉണ്ടായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.