ഡല്‍ഹി: പൗരത്വനിയമ ഭേദഗതിക്കെതിരായ പ്രതിഷേധത്തിനിടെ, ഡല്‍ഹി ജാമിയ മിലിയ ഇസ്ലാമിയയിലേക്ക് പോലീസ് വെടിവച്ചു. ജാമിയ നഗറില്‍ നടന്ന പ്രക്ഷോഭം മൂന്നു ബസുകള്‍ കത്തിക്കുന്നതിലേക്കും അഗ്നിശമന സേനയ്ക്കുനേരെ കറ്റേറിലേക്കും നീങ്ങിയതോടെയാണ് പോലീസ് നടപടിയുണ്ടായത്.

വിദ്യാര്‍ത്ഥികളും അധ്യാപകരും നാട്ടുകാരും അടക്കം നൂറു കണക്കിനു പേരാണ് ദക്ഷിണ ഡല്‍ഹിയില്‍ സമരത്തില്‍ പങ്കെടുത്തത്. നാലു മണിയോടെയാണ ഗാന്ധി പീസ് മാര്‍ച്ച് എന്ന പേരില്‍ ഡല്‍ഹിയിലേക്ക് പ്രതിഷേധ മാര്‍ച്ച് ആരംഭിച്ചത്. മാര്‍ച്ച് പോലീസ് തടഞ്ഞതോടെ സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു. ആറു സ്‌റ്റേറ്റ് ബസുകളും നിരവധി മറ്റു വാഹനങ്ങളും അഗ്നിക്കിരയാക്കിയതായാണ് റിപ്പോര്‍ട്ട്.

LEAVE A REPLY

Please enter your comment!
Please enter your name here