ഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നടക്കുന്ന പ്രക്ഷോഭങ്ങള്‍ തണുക്കുന്നില്ല. അസമില്‍ പോലീസ് ലാത്തി ചാര്‍ജില്‍ പരുക്കേറ്റ ഒരാള്‍ കൂടി മരിച്ചു.

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ മേഘാലയ തലസ്ഥാനമായ ഷില്ലോങ്ങിലേക്കു നടത്താനിരുന്ന സന്ദര്‍ശനം റദ്ദാക്കി. നോര്‍ത്ത് ഈസ്റ്റ് പോലീസ് അക്കാദമിയുടെ പാസിംഗ് ഔട്ട് പരേഡില്‍ പങ്കെടുക്കുന്നതിനു വേണ്ടിയായിരുന്നു സന്ദര്‍ശനം തിരുമാനിച്ചിരുന്നത്. 16നു തീരുമാനിച്ചിരുന്ന അരുണാചല്‍ പ്രദേശ് സന്ദര്‍ശനം നേരത്തെ തന്നെ റദ്ദാക്കിയിരുന്നു. ശനിയാഴ്ചയും തിങ്കളാഴ്ചയും ജാര്‍ഖണ്ഡിലെ പ്രചാരണ പരിപാടികളിലാകും അമിത് ഷാ പങ്കെടുക്കുക.

അസമില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ച അസമിലെ ഗുവഹാത്തിയിലും ദിബ്രുഗഡിലും വെള്ളിയാഴ്ച ഉച്ചവരെ ഇളവ് നല്‍കി. നിയമത്തിനെതിരെയുള്ള പ്രതിഷേധത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി മുഖ്യമന്ത്രി സല്‍ബാനന്ദ സോനോവാള്‍ രംഗത്തെത്തിയിരുന്നു. സംസ്ഥാനത്ത് ബി.ജെ.പി ഓഫീസിനും കേന്ദ്രമന്ത്രിമാരുടെ വീടുകള്‍ക്കും നേരെ പ്രതിഷേധക്കാര്‍ അക്രമം തുടരുകയാണ്.

ജാമിയ മിലിയ ഇസ്ലാമിയ സര്‍വകലാശാല വിദ്യാര്‍ത്ഥികള്‍ നടത്തിയ പാര്‍ലമെന്റ് മാര്‍ച്ച് സംഘഷത്തില്‍ കലാശിച്ചു. പ്രതിഷേധംനടത്തിയ വിദ്യാര്‍ത്ഥികളും പോലീസുകാരും ഏറ്റുമുട്ടി.

LEAVE A REPLY

Please enter your comment!
Please enter your name here