പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രക്ഷോഭം നടക്കുന്നതിനാല്‍ ഇന്ത്യയിലേക്കു പോകുന്ന പൗരന്മാര്‍ക്ക് ജാഗ്രത പാലിക്കാന്‍ ലോകരാഷ്ട്രങ്ങളുടെ മുന്നറിയിപ്പ്. അസമിലേക്കുള്ള യാത്രകള്‍ ഒഴിവാക്കാനാണ് ആദ്യം അമേരിക്ക, ബ്രിട്ടണ്‍, ഫ്രാന്‍സ്, ഇസ്രായേല്‍ രാജ്യങ്ങള്‍ ആദ്യം മുന്നറിയിപ്പ് നല്‍കിയത്. കാനഡ, സിംഗപ്പൂര്‍ രാജ്യങ്ങളും പൗരന്‍മാര്‍ക്ക് മുന്നറിയിപ്പ് നല്‍കി.

പ്രക്ഷോഭം കൂടുതല്‍ ശക്തമാകുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്നാണ് ലോകരാജ്യങ്ങള്‍ അടിയന്തരമായി യാത്ര മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചത്. പികിസ്ഥാന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നി രാജ്യങ്ങളില്‍ നിന്ന് 2014 ഡിസംബര്‍ 31നു മുമ്പ് ഇന്ത്യയിലെത്തിയ ഹിന്ദു, സിഖ്, പാഴ്‌സി, ജൈന, ബുദ്ധ, ക്രൈസ്തവ മതവിഭാഗങ്ങളില്‍പ്പെട്ടവര്‍ക്ക് പൗരത്വം അനുവദിക്കുന്നതാണ് പൗരത്വ ഭേദഗതി നിയമം.

LEAVE A REPLY

Please enter your comment!
Please enter your name here