കടക്കെണിയിലായ സംസ്ഥാനസര്‍ക്കാര്‍ എളുപ്പത്തില്‍ ഖനജനാവ് നിറയ്ക്കാനുള്ള പണി തുടരുകയാണ്. പ്രളയസെസിന് പിന്നാലെ, സിനിമാ ടിക്കറ്റുകളില്‍ ജി.എസ്.ടിക്കു പുറമേ അധിക വിനോദനികുതി കൂടി ഈടാക്കാനുള്ള സര്‍ക്കാര്‍ നീക്കം ഹൈക്കോടതി സ്‌റ്റേ ചെയ്തു.

സെപ്തംബര്‍ 1 മുതല്‍ ഈടാനാക്കാനായിരുന്ന സര്‍ക്കാര്‍ ഉത്തരവ്. എന്നാല്‍ പ്രേക്ഷകര്‍ക്കുവേണ്ടി സുജിത് മജീദ് എന്നയാള്‍ കോടതിയെ സമീപിക്കുകയായിരുന്നു. വിനോദനികുതി ചുമത്താനുള്ള ചുമതല തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കാണെന്നും സര്‍ക്കാരിനു ഇതിനുള്ള അധികാരമില്ലെന്നുമുള്ള വാദം അംഗീകരിച്ചാണ് കോടതി സ്‌റ്റേ അനുവദിച്ചത്.

ഓണക്കാലമുള്‍പ്പെടെ സാധാരണക്കാരുടെ വിനോദമാര്‍ഗങ്ങളിലൊന്നാണ് സിനിമ. 100 രൂപയ്ക്കു താഴെയുള്ള ടിക്കറ്റിനു 5 ശതമാനവും 100 നു മുകളിലുള്ള ടിക്കറ്റിനു 8.5 ശതമാനവും നികുതി അടിച്ചേല്‍പ്പിക്കാനായിരുന്നു സര്‍ക്കാര്‍ നീക്കം.

LEAVE A REPLY

Please enter your comment!
Please enter your name here