തിരുവനന്തപുരം: ഈ മാസം 25 മുതല്‍ സംസ്ഥാനത്തെ തീയറ്ററുകള്‍ തുറക്കും. ഇതുസംബന്ധിച്ച മാര്‍ഗരേഖ തയാറാക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ചു ചേര്‍ത്ത കോവിഡ് അവലോകന യോഗത്തില്‍ തീരുമാനിച്ചു.

ഇന്‍ഡോര്‍ ഓഡിറ്റോറിയങ്ങളും ഒക്‌ടോബര്‍ 25 മുതല്‍ നിബന്ധനകളോടെ തുറക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്. രണ്ടു ഡോസ് വാക്‌സിന്‍ സ്വീകരിച്ച ജീവനക്കാരെ ഉള്‍പ്പെടുത്തി പ്രവര്‍ത്തിപ്പിക്കുന്ന സ്ഥാപനങ്ങളില്‍ രണ്ടു ഡോസ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്കാകും പ്രവേശനം. 50 ശതമാനം സീറ്റിംഗ് കപ്പാസിറ്റിയിലാണ് പ്രവര്‍ത്താനുനമതി.

ഒക്‌ടോബര്‍ 18 മുതല്‍ സംസ്ഥാനത്തെ എല്ലാ കോളജുകളിലെയും വര്‍ഷ ക്ലാസുകളും മറ്റു പരിശീലന സ്ഥാപനങ്ങളിലെ ക്ലാസുകളും ആരംഭിക്കാനും തീരുമാനിച്ചിട്ടുണ്ട്. കല്ല്യാണം, മരണാനന്തര ചടങ്ങുകള്‍ എന്നിവയല്‍ പങ്കെടുക്കാവുന്നവരുടെ എണ്ണം 50 ആയി ഉയര്‍ത്തി. ശാരീരിക അകലം പാലിച്ച്, 50 പേരെ ഉള്‍പ്പെടുത്തി നവംബര്‍ ഒന്നു മുതല്‍ ഗ്രാമസഭകള്‍ ചേരാം. പ്രീമെട്രിക് ഹോസ്റ്റുകളും മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകളും ബയോ ബബിള്‍ മാതൃകയില്‍ മറ്റു സ്‌കൂളുകള്‍ തുറക്കുന്ന നവംബര്‍ ഒന്നു മുതല്‍ തുറക്കും. രണ്ടു ഡോസ് വാക്‌സിന്‍ സ്വീകരിച്ച ജീവനക്കാരെ ഉള്‍പ്പെടുത്തി മറ്റു സ്‌കൂളുകളിലെ ക്ലാസുകള്‍ ആരംഭിക്കാന്‍ അനുവദിച്ചതു പ്രകാരമാണിത്.

LEAVE A REPLY

Please enter your comment!
Please enter your name here