കൊച്ചി: അങ്കമാലി അതിരൂപതയുടെ വിവാദ ഭൂമി ഇടപാടില്‍ ഇടനിലക്കാരനായ സാജു വര്‍ഗീസിന്റെ വീട്ടിലും സ്ഥാപനങ്ങളിലും ആദായ നികുതി വകുപ്പിന്റെ പരിശോധന. അതിരൂപതയുടെ സ്ഥാപനങ്ങളെയും മാര്‍ ജോര്‍ജ് ആലഞ്ചേരിയെയും ഒഴിവാക്കിക്കൊണ്ട് ഇടനിലക്കാരുടെയും ഇതുമായി ബന്ധമുള്ള മറ്റുള്ളവരുടെ വീടുകളിലും സ്ഥാപനങ്ങളിലുമാണ് പരിശോധന നടക്കുന്നത്.

സാജു വര്‍ഗീസിന്റെ വീട്, സ്ഥാപനങ്ങള്‍, വില്‍പ്പന നടത്തിയ സ്ഥലത്തിന് പകരം സഭ സ്ഥലം വാങ്ങിയ ഇലഞ്ഞിക്കല്‍ ജോസ്, കാക്കനാട് വി.കെ ഗ്രൂപ്പ് സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലെ 20 കേന്ദ്രങ്ങളിലാണ് അന്വേഷണ സംഘം എത്തിയത്. 13 കോടി രൂപയ്ക്ക് ഭൂമി വില്‍ക്കാനാണ് സഭ സാജു വര്‍ഗീസിനെ ഏല്‍പ്പിച്ചിരുന്നത്. എന്നാല്‍, 27 കോടി രൂപയുടെ ഇടപാട് എന്നാണ് പറയുന്നു. 60 കോടി രൂപയുടേതാണ് യഥാര്‍ഥ ഇടപാടെന്നും ആരോപണം ഉയര്‍ന്നിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here