തിരുപ്പിറവിയുടെ ഓര്‍മ്മ പുതുക്കി ക്രിസ്മസ്

0
13

തിരുപ്പിറവിയുടെ ഓര്‍മ്മ പുതുക്കി ക്രിസ്മസ്. പ്രാര്‍ത്ഥനാ നിര്‍ഭരമായ മനസുമായി ക്രൈസ്തവ വിശ്വാസികള്‍ പാതിരാ കുര്‍ബാനയ്ക്ക് പങ്കുചേര്‍ന്നു.

ലളിത ജീവിതം നയിക്കാന്‍ എല്ലാവരും തയ്യാറാകണമെന്ന് ഫ്രാന്‍സിസ് മാര്‍പ്പാപ്പ ക്രിസ്മസ് ദിനസന്ദേശത്തില്‍ നിര്‍ദേശിച്ചു. തിരുവനന്തപുരത്ത് ലത്തീന്‍ സഭയുടെ പാളയം സെന്റ് ജോസഫ് പള്ളിയില്‍ ആര്‍ച്ച് ബിഷപ്പ് എം സൂസപാക്യം ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കി. സിറോ മലങ്കരാ സഭയുടെ കത്തീഡ്രല്‍ പള്ളിയായ പട്ടം സെന്റ് മേരീസ് ദേവാലയത്തില്‍ പാതിരാ കുര്‍ബാനയക്ക് ബസേലിയോസ് മാര്‍ ക്ലിമ്മിസ് കാതോലിക്കാ ബാവ നേതൃത്വം നല്‍കി.

സിറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി കൊച്ചി സെന്റ് മേരീസ് ബസിലിക്കയില്‍ പാതിരാ കുര്‍ബാനയ്ക്ക് കാര്‍മികത്വം വഹിച്ചു. ലത്തീന്‍ കത്തോലിക്കാ സഭാ വരാപ്പുഴ അതിരൂപതാ ആര്‍ച്ച് ബിഷപ്പ് ജോസഫ് കളത്തിപറന്പില്‍ സെന്റ് ഫ്രാന്‍സിസ് അസീസി കത്തിഡ്രലില്‍ പ്രാര്‍ഥനയ്ക്ക് നേതൃത്വം നല്‍കി.

LEAVE A REPLY

Please enter your comment!
Please enter your name here