സിസ്റ്റര്‍മാരുടെ പീഡനം സഹികെടുത്തിയപ്പോള്‍ 20 പെണ്‍കുട്ടികള്‍ അവിടെ നിന്നും ഇറങ്ങി നടന്നു, പാന്നുരുന്നി ക്രൈസ്റ്റ് കിംഗ് കോണ്‍വെന്റിലെ പീഡനങ്ങള്‍ പുറത്ത്

0

കൊച്ചി: സിസ്റ്ററുടെ പീഡനം സഹിക്കാവുന്നതിനും അപ്പുറമായപ്പോള്‍ പ്രായപൂര്‍ത്തിയാകാത്ത 20 പെണ്‍കുട്ടികള്‍ കോണ്‍വെന്റില്‍ നിന്ന് ഇറങ്ങി നടന്നു. പരിഭ്രാന്തരായ കുട്ടികളെ രാത്രിയില്‍ കൂട്ടത്തോടെ റോഡില്‍ കണ്ട നാട്ടുകാര്‍ തടഞ്ഞുനിര്‍ത്തി വിവരം തിരക്കി. വൈറ്റില പൊന്നുരുന്നി ക്രൈസ്റ്റ് കിംഗ് കോണ്‍വെന്റില്‍ കുട്ടികളോട് കര്‍ത്താവിന്റെ മണവാട്ടിമാര്‍ ചെയ്തിരുന്ന ക്രൂരതകള്‍ ലോകമറിഞ്ഞത് നാട്ടുകാരുടെ ഇടപെടല്‍ കൊണ്ടുമാത്രമാണ്.

നാലു മുതല്‍ പത്താം ക്ലാസുകളിലായി പഠിക്കുന്ന 24 കുട്ടികളായിരുന്നു കോണ്‍വെന്റിലെ താമസക്കാര്‍. ഇതില്‍ 20 കൂട്ടികളാണ് കഴിഞ്ഞദിവം കൂട്ടത്തോടെ പുറത്തെത്തിയത്. ചെട്ടിപ്പടി ഭാഗത്ത് ഇവരെ കണ്ട നാട്ടുകാര്‍ കാര്യം അന്വേിഷിച്ചു. ആദ്യം ഒന്നും പറയാതിരുന്ന കുട്ടികള്‍ നാട്ടുകാരുടെ വിശദമായ ചോദ്യം ചെയ്യലില്‍ അനുഭവിച്ചിരുന്നത് ഒന്നൊന്നായി വിവരിച്ചു. ഭക്ഷണത്തില്‍ പുഴുവിനെ കിട്ടിയപ്പോള്‍ സവാളയാണെന്ന് പറഞ്ഞ് തീറ്റിച്ചു. പിന്നെ ഒരാഴ്ചക്കാലം കഞ്ഞിയം അച്ചാറും മാത്രം നല്‍കി ശിക്ഷിച്ചു. റൂമിന്റെ താക്കോല്‍ കാണാതെ പോയതിന് രാത്രി മുഴുവന്‍ പുറത്ത് കിടത്തി ശിക്ഷ. തീര്‍ന്നില്ല, വീടുകളില്‍ നിന്ന് വരുന്നവരോട് ആക്ഷേപഹാസ്യത്തില്‍ കൊണ്ടുപോയി കെട്ടിച്ചു വിടാന്‍ പറയുമത്രേ.

ഇത്തരം പീഡനങ്ങളെല്ലാം നടക്കുന്നതാകട്ടെ, കോണ്‍വെന്റിലെ അംബികയെന്ന കന്യാസ്ത്രീയുടെ നേതൃത്വത്തിലാണെന്നും കുട്ടികള്‍ പറയുന്നു. കുട്ടികളെ രാത്രിയില്‍ തന്നെ കോണ്‍വെന്റില്‍ മടക്കിയെത്തിച്ച കടവന്ത്ര പോലീസ് വിശദമായി ഇവരുടെ മൊഴി രേഖപ്പെടുത്തി. ആരോപണങ്ങളില്‍ ശക്തമായി തന്നെ ഉറച്ചു നിന്നുകൊണ്ട് വിദ്യാര്‍ത്ഥിനികള്‍ മൊഴി നല്‍കി. തുടര്‍ന്ന് സിസ്റ്റര്‍മാരായ അംബിക, ഡിന്‍സി എന്നിവരെ പ്രതികളാക്കി ജുവൈനല്‍ ജസ്റ്റിസ് ആക്ട് അടക്കമുള്ള വകുപ്പുകള്‍ ചുമത്തി കേസെടുത്തു.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here