മന്ത്രി ഇടപെട്ടു, ചിന്നക്കനാലില്‍ ഒഴിവാക്കിയവരെ തിരികെ ഉള്‍പ്പെടുത്തി

0

തൊടുപുഴ: ചിന്നക്കനാല്‍ ഭൂമി കൈയ്യേറ്റങ്ങള്‍ അന്വേഷിക്കുന്ന ഉദ്യോഗസ്ഥനെ മാറ്റിയ നടപടി സര്‍ക്കാര്‍ തിരുത്തി. ഏറെ വിവാദമായതോടെ അന്വേഷണ സംഘത്തിലെ പത്തു പേരെയും തിരിച്ചു വിളിച്ച നടപടിയില്‍ മന്ത്രി ഇടപെട്ടു. ഇവരെ വീണ്ടും പ്രത്യേക അന്വേഷണ സംഘത്തില്‍ ഉള്‍പ്പെടുത്തി ജില്ലാ കലക്ടര്‍ ഉത്തരവിട്ടു.

ദേവികുളം സബ് കലക്ടറെ മാറ്റിയതിനു പിന്നാലെയാണ് ചിന്നക്കനാല്‍ കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥരെ മാറ്റിയത്. ഇതു കൈയേറ്റം സംബന്ധിച്ച കേസുകള്‍ അട്ടിമറിക്കാനാണെന്ന് ആരോപണം ഉയര്‍ന്നിരുന്നു. പിന്നാലെയാണ് സര്‍ക്കാരിന്റെ തിരുത്തല്‍ നടപടി.

LEAVE A REPLY

Please enter your comment!
Please enter your name here