ചൈനീസ് ചാരക്കപ്പലിനു ഹമ്പന്‍തോട്ടയില്‍ നങ്കുരമിടാന്‍ അനുമതി, ശ്രീലങ്കന്‍ നടപടി ഇന്ത്യയെ മറികടന്ന്

കൊളംബോ | ഇന്ത്യയുടെ എതിര്‍പ്പു മറികടന്ന് ചൈനീസ് ചാരക്കപ്പല്‍ യുവാന്‍ വാങ് 5നു നങ്കൂരമിടാന്‍ അനുമതി നല്‍കി ശ്രീലങ്ക. ഓഗസ്റ്റ് 16 മുതല്‍ 22 വരെ ഹംബന്‍തോട്ട തുറമുഖത്ത് നങ്കൂരമിടാനാണ് വിദേശകാര്യ മന്ത്രാലയം അനുമതി നല്‍കിയിരിക്കുന്നതെന്ന് ശ്രീലങ്കന്‍ തുറമുഖമന്ത്രി വ്യക്തമാക്കി.

വ്യാഴാഴ്ച തുറമുഖത്ത് എത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും ഇന്ത്യയുടെ എതിര്‍പ്പിനെ തുടര്‍ന്ന് കപ്പല്‍ വരുന്നത് നീട്ടിവെക്കാന്‍ ചൈനക്ക് ശ്രീലങ്കന്‍ നിര്‍ദേശം നല്‍കിയിരുന്നു. ചൈനയുടെ യുവാന്‍ വാങ്-5 കപ്പല്‍ ഗവേഷണത്തിനും സര്‍വേയ്ക്കുമായാണ് ഉപയോഗിക്കുന്നത് എന്നാണ് ചൈനയുടെ അവകാശവാദം. എന്നാല്‍ ചാരവൃത്തിക്ക് ഉപയോഗിക്കാവുന്ന കപ്പലായിരിക്കാം ഇതെന്ന വിലയിരുത്തലാണ് ഇന്ത്യയെ ആശങ്കയിലാക്കുന്നത്.

Sri Lanka has granted permission to Chinese spy ship Yuan Wang-5 to dock at the Hambantota Port. According to a report by TimesOnline LK, the Sri Lankan government gave the approval to the Yuan Wang-5 ship to dock at the Hambantota Port on Friday.

LEAVE A REPLY

Please enter your comment!
Please enter your name here