ഡൽഹി : ലഡാക്ക് അതിർത്തിയിൽ സൈനിക സ്വാധീനം വർദ്ധിപ്പിക്കാനുള്ള ഗൂഢ നീക്കങ്ങളുമായി ചൈന. ധോക്ലാമിലെ നിയന്ത്രണ രേഖയ്ക്ക് സമീപം ചൈനീസ് പീപ്പിൾസ് ലിബറേഷൻ ആർമി സൈനിക ക്യാമ്പുകൾ നിർമ്മിക്കുകയാണെന്നാണ് റിപ്പോർട്ടുകൾ. സംഘർഷാവസ്ഥ പരിഹരിക്കുന്നതിനായി ഇരു രാജ്യങ്ങളും തമ്മിലുള്ള ചർച്ചകൾ പുരോഗമിക്കുന്നതിനിടെയാണ് ചൈന കൂടുതൽ പ്രകോപനങ്ങൾ സൃഷ്ടിക്കുന്നത്. ന്യൂഡൽഹി : ലഡാക്ക് അതിർത്തിയിൽ സൈനിക സ്വാധീനം വർദ്ധിപ്പിക്കാനുള്ള ഗൂഢ നീക്കങ്ങളുമായി ചൈന. ധോക്ലാമിലെ നിയന്ത്രണ രേഖയ്ക്ക് സമീപം ചൈനീസ് പീപ്പിൾസ് ലിബറേഷൻ ആർമി സൈനിക ക്യാമ്പുകൾ നിർമ്മിക്കുകയാണെന്നാണ് റിപ്പോർട്ടുകൾ. സംഘർഷാവസ്ഥ പരിഹരിക്കുന്നതിനായി ഇരു രാജ്യങ്ങളും തമ്മിലുള്ള ചർച്ചകൾ പുരോഗമിക്കുന്നതിനിടെയാണ് ചൈന കൂടുതൽ പ്രകോപനങ്ങൾ സൃഷ്ടിക്കുന്നത്
നിയന്ത്രണ രേഖയിലെ താഴ്ന്ന ഭാഗങ്ങളിലാണ് ക്യാമ്പുകളുടെ നിർമ്മാണം നടക്കുന്നത്. ഇതിനോടകം തന്നെ 20 ക്യാമ്പുകളുടെ നിർമ്മാണം പൂർത്തിയായിട്ടുണ്ട്. ഈ ഭാഗത്ത് പ്രദേശവാസികളുടെ സാന്നിദ്ധ്യവും കാണാം. നിയന്ത്രണ രേഖയിലെ സ്വാധീനം ശക്തിപ്പെടുത്തുകയാണ് ക്യാമ്പുകളുടെ നിർമ്മാണത്തിലൂടെ ചൈനീസ് സൈന്യത്തിന്റെ ഉദ്ദേശ്യം. 2017 കാലഘട്ടത്തെ അവസ്ഥയിലേക്ക് ധോക്ലാമിലെ അന്തരീക്ഷം മാറുകയാണെന്നും സൂചനയുണ്ട്.
നേരത്തെ അതിർത്തി പ്രദേശങ്ങളിൽ ചൈന ഗ്രാമങ്ങൾ നിർമ്മിക്കുന്നതായുള്ള വിവരം പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് സൈനിക ക്യാമ്പുകൾ നിർമ്മിക്കുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തുവരുന്നത്.