ജനീവ: കൊവിഡിന്റെ ഉത്ഭവത്തെക്കുറിച്ച് അന്വേഷിക്കാനെത്തുന്ന വിദഗ്ധ സംഘത്തിന് പ്രവേശനാനുമതി നിഷേധിച്ച ചൈനയുടെ നിലപാട് നിരാശാജനകമാണെന്ന് ലോകാരോഗ്യസംഘടന തലവന്‍ ടെഡ്രോസ് അഥാനോം ഗെബ്രിയേസൂസ്. മാസങ്ങള്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍ പത്തംഗ വിദഗ്ധ സംഘമാണ് വൈറസ് ഉത്ഭവത്തെക്കുറിച്ച് പഠിക്കാന്‍ ഈ ആഴ്ച ചൈനയിലേക്കെത്തുന്നത്. ഇതില്‍ രണ്ട് പേര് നിലവില്‍ ചൈനയിലേക്ക് പുറപ്പെട്ടതായും മറ്റുള്ളവര്‍ക്ക് അവസാന നിമിഷം യാത്രതിരിക്കാന്‍ കഴിയാത്ത സാഹചര്യമാണെന്നും ട്രെഡ്രോസ് പറഞ്ഞു.
മുതിര്‍ന്ന ചൈനീസ് അധികൃതരുമായി സംസാരിച്ചിരുന്നു. പ്രവേശന അനുമതി നല്‍കുന്നതിനുള്ള നടപടി ക്രമങ്ങള്‍ ചൈന എത്രയും വേഗത്തില്‍ പൂര്‍ത്തീകരിക്കുമെന്ന് തനിക്ക് ഉറപ്പുണ്ട്’ ട്രെഡ്രോസ് പറഞ്ഞു. ലോകാരോഗ്യ സംഘടനയുടെയും രാജ്യന്തര സംഘത്തിന്റെയും പ്രഥമ ദൗത്യം ഇതാണെന്ന് അവരെ അറിയിക്കുകയും ചെയ്തു. പ്രവേശന അനുമതി നല്‍കുന്നതിനുള്ള നടപടി ക്രമങ്ങള്‍ എത്രയും വേഗത്തില്‍ ചൈന പൂര്‍ത്തികരിക്കുമെന്ന് തനിക്ക് ഉറപ്പുണ്ട്’ ടെഡ്രോസ് പറഞ്ഞു. അനുമതി ലഭിക്കാത്തതിനു കാരണം വിസാ ക്ലിയറന്‍സുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണെന്ന് ലോകാരോഗ്യ സംഘടന അടിയന്തര വിഭാഗം ഡയറക്ടര്‍ മൈക്കല്‍ റയാന് അഭിപ്രായപ്പെട്ടു. എത്രയും വേഗം ചൈന പ്രശ്നങ്ങള്‍ പരിഹരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അദേഹം പറഞ്ഞു. എന്നാല്‍ ഈ വിഷയത്തില്‍ ചൈന ഇതുവരെ പ്രതികരിച്ചിട്ടില്ല.
2019 അവസാനത്തോടെ ചൈനയിലെ വുഹാനില്‍ നിന്നാണ് വൈറസ് പൊട്ടിപുറപ്പെട്ടത്. വൈറസ് വ്യാപനത്തിന്റെ പേരില്‍ യുഎസ് ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ചൈനയെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. വൈറസ് വ്യാപനം മറച്ചുവയ്ക്കാനുള്ള ശ്രമം ചൈന നടത്തിയെന്നും വൈറസ് സംബന്ധിച്ച വാര്‍ത്തകള്‍ ചൈനീസ് ഭരണകൂടെ അടിച്ചമര്‍ത്തിയെന്നുമുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.