അതിര്‍ത്തി കടന്നെത്തിയ ചൈനീസ് സൈനികനെ സുരക്ഷസേന പിടികൂടി, മടക്കി അയക്കുമെന്ന് വിവരം

ശ്രീനഗര്‍: ഇന്ത്യന്‍ അതിര്‍ത്തി കടന്നെത്തിയ ചൈനീസ് സൈനികനെ സുരക്ഷസേന പിടികൂടി. കിഴക്കന്‍ ലഡാക്കിലെ ചുഷൂല്‍ സെക്‌ടറില്‍ ഗുരുംഗ് ഹില്ലിന് സമീപത്ത് നിന്നാണ് ചൈനീസ് സൈനികനെ പിടികൂടിയത്. ഇന്ന് പുലര്‍ച്ചയോടെയാണ് സംഭവം നടന്നത്. ചൈനീസ് സൈനികന്‍ ഇന്ത്യയിലേക്ക് വഴിതെറ്റി സഞ്ചരിച്ചതാകാമെന്നും സൂചനയുണ്ട്.

ചൈനീസ് സൈനികനെ ഇന്നോ നാളെയോ തിരിച്ചയക്കുമെന്നാണ് വിവരം. ഇദ്ദേഹത്തെ മടക്കി അയക്കുന്നതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണ്. കഴിഞ്ഞവര്‍ഷം ഒക്ടോബറില്‍ ലഡാക്കിലെ ദെംചോക്ക് മേഖലയില്‍ നിന്ന് ഒരു പീപ്പിള്‍ ലിബറേഷന്‍ ആര്‍മി സൈനികനെ ഇന്ത്യന്‍ സൈനികര്‍ പിടികൂടിയിരുന്നു. ശനിയാഴ്ച പുലര്‍ച്ചെയാണ് സംഭവം. ചൈനീസ് സൈനീകന് വഴിതെറ്റിയതാണെന്നാണ് സൂചന. ചൈനീസ് സൈനികനെ ഇന്നോ നാളെയോ തിരിച്ചയക്കും.

LEAVE A REPLY

Please enter your comment!
Please enter your name here