ബാലപീഡകര്‍ക്ക് വധശിക്ഷ: രാഷ്ട്രപതി ഒപ്പുവച്ചു, ഓര്‍ഡിനന്‍സ് നിയമമായി

0

ഡല്‍ഹി: 12 വയസ്സുവരെയുള്ള കുട്ടികളെ ബലാല്‍സംഗം ചെയ്യുന്നവര്‍ക്ക് വധശിക്ഷ വ്യവസ്ഥ ചെയ്യുന്ന ഓര്‍ഡിനന്‍സില്‍ രാഷ്ട്രപതി ഒപ്പുവച്ചു. ഓര്‍ഡിനന്‍സ് നിയമമായതോടെ പ്രതികള്‍ക്ക് വധശിക്ഷ വിധിക്കാന്‍ കോടതികള്‍ക്ക് സാധിക്കും.
12 വയസില്‍ താഴെ പ്രായമുള്ള പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്യുന്നവര്‍ക്ക് വധശിക്ഷ ഉറപ്പുവരുത്തുന്നതിനു പുറമേ 16 വയസില്‍ താഴെയുള്ള പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്താല്‍ ലഭിക്കുന്ന കുറഞ്ഞ ശിക്ഷ 20 വര്‍ഷമായും ഉയര്‍ത്തിയിട്ടുണ്ട്. ഇതു ജീവപര്യന്തമാക്കാനും വ്യവസ്ഥയുണ്ട്. കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമം തടയുന്നതിനുള്ള നിയമമാണ് (പോക്‌സോ) ഭേദഗതിചെയ്തിട്ടുള്ളത്.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here