ഇന്ത്യക്കും പ്രധാനമന്ത്രിക്കും നന്ദി അറിയിച്ച് ലോകാരോഗ്യ സംഘടനാ മേധാവി

ജനീവ: കൊവിഡ് മഹാമാരിക്കെതിരായ പോരാട്ടത്തിനും തുടര്‍ച്ചയായി നൽകി വരുന്ന പിന്തുണയ്ക്ക് ഇന്ത്യക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും നന്ദി പറഞ്ഞ് ലോകാരോഗ്യ സംഘടന. ലോകാരോഗ്യ സംഘടന മേധാവി ടെഡ്രോസ് അഥനോം ഗെബ്രിയേസസ് തന്റെ ട്വിറ്ററിലൂടെയാണ് രാജ്യത്തോടുള്ള നന്ദി അറിയിച്ചിരിക്കുന്നത്.

ഇന്ത്യ വാക്സിൻ നിര്‍മ്മിക്കുകയും അതിനൊപ്പം തന്നെ അയൽ രാജ്യങ്ങളിലേക്കും ബ്രസീൽ മൊറോക്കോ അടക്കമുള്ള രാജ്യങ്ങളിലേക്കും വാക്സിൻ കയറ്റി അയക്കുകയും ചെയ്തിരുന്നു ഇതെല്ലാം കണക്കിലെടുത്താണ് ഇന്ത്യക്ക് ഒരു നന്ദി അറിയിച്ചിരിക്കുന്നത്.

അദ്ദേഹത്തിന്റെ ട്വീറ്റ് ഇങ്ങനെ, ‘നന്ദി ഇന്ത്യ, പ്രധാനമന്ത്രി നരേന്ദ്ര മോദി, കോവിഡിനെതിരായ ആഗോള പോരാട്ടത്തിനുളള നിങ്ങളുടെ തുടര്‍ച്ചയായ പിന്തുണയ്ക്ക്. ഒന്നിച്ചുനിന്ന് അറിവുകള്‍ പങ്കുവെക്കുകയാണെങ്കിൽ മാത്രമേ ഈ വൈറസിനെ നമുക്ക് തടുക്കാനാവൂ. ജീവിതവും ജീവനുകളും രക്ഷിക്കാനാകൂ. ലോകാരോഗ്യ സംഘടന മേധാവി ടെഡ്രോസ് അഥനോം ഗെബ്രിയേസസ് ട്വീറ്റ് ചെയ്തു.

നേരത്തെ വാക്സിൻ നൽകിയ ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ബ്രസീൽ രംഗത്തുവന്നിരുന്നു. കൊവിഡിനെ തുരത്താൻ മൃതസഞ്ജീവനി നൽകിയതായാണ് ബ്രസീൽ രംഗത്തുവന്നിരിക്കുന്നത്.

ബ്രസീലിയന്‍ ഭാഷയിലാണ് പ്രസിഡന്റിന്റെ ട്വീറ്റ് ആരംഭിക്കുന്നത്. നമസ്‌കാര്‍, ധന്യവാദ് എന്നീ ഹിന്ദി വാക്കുകളും അഭിസംബോധന ചെയ്യാന്‍ ബൊല്‍സനാരോ ഉപയോഗിച്ചു. രാമായണത്തില്‍ നിന്ന് കടമെടുത്ത ഒരു ചിത്രവും ബൊല്‍സനാരോ ട്വിറ്ററില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ലക്ഷ്മണന്റെ ജീവന്‍ രക്ഷിക്കാനുളള മൃതസ്ഞ്ജീവനിക്കായി ഗന്ധമാദനപര്‍വ്വതം കൈയിലേന്തി ഇന്ത്യയില്‍ നിന്ന് ബ്രസീസിലേക്ക് നീങ്ങുന്ന ഹനുമാന്റെ ചിത്രമാണ് നന്ദി അറിയിച്ച് ട്വീറ്റ് ചെയ്തിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here