കൊച്ചി: ഈ മാസം പൊളിച്ചു മാറ്റേണ്ട ഫഌറ്റുകളിലെത്തിയ ചീഫ് സെക്രട്ടറിക്കു മുന്നില്‍ കരഞ്ഞും അപേക്ഷിച്ചും ഗോബാക്ക് വിളിച്ചും താമസക്കാര്‍. ഫഌറ്റ് പൊളിച്ച് റിപ്പോര്‍ട്ട് നല്‍കിയില്ലെങ്കില്‍ ചീഫ് സെക്രട്ടറി ഹാജരാകണമെന്ന് സുപ്രീം കോടതി നിര്‍ദേശിച്ചതോടെയാണ് ടോം ജോസ് മരടിലെ അഞ്ചു ഫഌറ്റുകളും സന്ദര്‍ശിച്ചത്.

ഫ്ഌറ്റുകള്‍ പൊളിച്ചു നീക്കാനുള്ള കോടതി വിധി സര്‍ക്കാര്‍ നടപ്പാക്കുമെന്ന് ചീഫ് സെക്രട്ടറി വ്യക്തമാക്കി. ഫഌറ്റിലുള്ളവരെ പുനരധിവസിപ്പിക്കാന്‍ ജില്ലാ ഭരണകൂടം വേണ്ട നടപടികള്‍ നടത്തുമെന്ന് ജില്ലാ കളക്ടറും അറിയിച്ചു. അതേസമയം, ഫഌറ്റില്‍ നിന്ന് ഒഴിയില്ലെന്ന നിലപാടിലാണ് ഉടമകള്‍. തങ്ങളുടെ വാദം കേള്‍ക്കാതെയുള്ള നടപടിയാണെന്ന് ചൂണ്ടിക്കാട്ടി ഒരു വിഭാഗം സുപ്രീം കോടതിയില്‍ ഫയലില്‍ സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്.

ഹോളി ഫെയ്ത്ത് ഫഌറ്റിലെത്തിയ ചീഫ് സെക്രട്ടറിക്കു മുന്നില്‍ ഒരു വിഭാഗം താമസക്കാര്‍ പ്ലക്കാര്‍ഡുമായി അണിനിരന്നു. വനിതകളും കുട്ടികളും അടങ്ങിയ സംഘത്തെ കേള്‍ക്കാന്‍ കൂട്ടാക്കാതെ മടങ്ങാനൊരുങ്ങിയ ടോം ജോസിനു നേരെ ഗോ ബാക്ക് പ്രതിഷേധവും ഞങ്ങളെ കേട്ടിട്ടൂ പോകൂവെന്ന കണ്ണീര്‍ സ്വരവുമാണ് ഉയര്‍ന്നത്. മറ്റിടങ്ങളില്‍ കണ്ണീരും കൈകൂപ്പിയും അപേക്ഷിക്കുന്ന താമസക്കാരാണ് ചീഫ സെക്രട്ടറിക്കു മുന്നിലെത്തിയത്.

വിഷയത്തില്‍ സുപ്രീം കോടതിയെ സര്‍ക്കാരും നഗരസഭയും കൃത്യമായി കാര്യങ്ങള്‍ ധരിപ്പിച്ചില്ലെന്നാണ് ഫ്‌ലാറ്റുടമകള്‍ ആരോപിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here