ഡല്‍ഹി: മരടിലെ വിവാദ ഫഌറ്റുകള്‍ പൊളിക്കുന്നത് വൈകിപ്പിച്ചതിന് നടപടി നേരിടാതിരിക്കാന്‍ ചീഫ് സെക്രട്ടറി ടോം ജോസിന്റെ മാപ്പു പറച്ചില്‍. സുപ്രീം കോടതിയില്‍ ചീഫ് സെക്രട്ടറി ടോം ജോസ് ഫയല്‍ ചെയ്ത ആറു പേജ് ദൈര്‍ഘ്യമുള്ള സത്യവാങ്മൂലത്തിലെ ഏറ്റവും അപ്രതീക്ഷിതമായ നീക്കമാണ് മാപ്പു പറച്ചില്‍.

കോടതി വിധി നടപ്പിലാക്കാത്തതിന് രൂക്ഷ വിമര്‍ശനമാണ് സുപ്രീം കോടതിയുടെ ഭാഗത്തുനിന്ന് കഴിഞ്ഞ തവണ ഉണ്ടായത്. ഈ മാസം 20 നു മുമ്പ് വിധി നടപ്പാക്കി അറിയിക്കാനും 23നു ചീഫ് സെക്രട്ടറി നേരിട്ട് ഹാജരാകാനുമാണ് സുപ്രീം കോടതി നിര്‍ദേശിച്ചത്. ടോം ജോസിന്റെ സത്യവാങ്മൂലത്തില്‍ കോടതി എന്തുനിലപാട് എടുക്കുമെന്നാണ് ഏവരും ഉറ്റുനോക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here