പന്തീരാങ്കാവ്: അമിത് ഷായുടെ കാലു പിടിക്കണോയെന്ന് ചോദിച്ച് മണിക്കൂറുകള്‍ക്കകം കത്തയച്ച് മുഖ്യമന്ത്രി

0
2

തിരുവനന്തപുരം: പന്തീരാങ്കാവ് യു.എ.പി.എ കേസില്‍ എന്‍.ഐ.എ അന്വേഷണം വേണ്ടെന്ന് അറിയിച്ച് മുഖ്യമന്ത്രി കേന്ദ്രത്തിന് കത്തയച്ചു. എന്‍.ഐ.എ. ആക്ടിലെ 7 ബി അനുസരിച്ച് അന്വേഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയാറാണെന്ന് വ്യക്തമാക്കിയാണ് കത്തയച്ചത്.

പ്രതിപക്ഷത്തിന്റെ കൂടി ആവശ്യം പരിഗണിച്ചാണ് കത്തയച്ചതെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ വ്യക്തമാക്കി. ഇനി കേന്ദ്രസര്‍ക്കാരാണ് വിഷയത്തില്‍ തീരുമാനമെടുക്കേണ്ടതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഇതുസംബന്ധിച്ച അടിയന്തരപ്രമേയ ചര്‍ച്ചയില്‍ അമിത്ഷായുടെ അടുത്തേക്ക് ആവശ്യവുമായി പോവില്ലെന്ന നിലപാടാണ് മുഖ്യമന്ത്രി സ്വീകരിച്ചിരുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here