തിരുവനന്തപുരം: സംസ്ഥാനത്ത് ബുധനാഴ്ച 10 പേര്‍ക്കു രോഗമുക്തി ഉണ്ടായപ്പോള്‍ പുതുതായി 10 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. പുതിയ കേസുകളില്‍ ആറു പേര്‍ കൊല്ലത്തും രണ്ടു വീതം പേര്‍ തിരുവനന്തപുരം, കാസര്‍കോട് ജില്ലകളിലുമാണ്. ഇവരില്‍ മൂന്നു പേര്‍ ആരോഗ്യ പ്രവര്‍ത്തകരും ഒരാള്‍ മാധ്യമ പ്രവര്‍ത്തകനുമാണ്.

കാസര്‍കോടാണ് മാധ്യമ പ്രവര്‍ത്തകന് രോഗബാധയുണ്ടായത്. കൊല്ലത്തെ അഞ്ചു കേസുകള്‍ സമ്പര്‍ക്കത്തിലൂടെയുള്ളതാണ്. സംസ്ഥാനത്ത് 495 പേര്‍ക്കാണ് ഇതുവരെ രോഗബാധ ഉണ്ടായത്. 20172 പേര്‍ വീട്ടിലും 51 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 102 ഹോട്ട്‌സ്‌പോട്ടുകളാണ് നിലവില്‍ സംസ്ഥാനത്തുള്ളത്.

തരിശുഭൂമി പൂര്‍ണമായി ഉപയോഗപ്പെടുത്തി കൃഷിയിറക്കാനും അതിലൂടെ ഭക്ഷ്യസുരക്ഷ ഉറപ്പാക്കാനുമുളള കൃഷിവകുപ്പിന്റെ പദ്ധതി അടുത്തമാസം മുതല്‍ നടപ്പില്‍വരും. കന്നുകാലി സമ്പത്തിന്റെ വര്‍ധന, പാല്, മുട്ട ഉല്‍പ്പാദന വര്‍ധന, മത്സ്യകൃഷി വര്‍ധന എന്നിവയും പദ്ധതിയില്‍ ഉള്‍പ്പെടും. തദ്ദേശസ്ഥാപനങ്ങള്‍ ഇതനുസരിച്ച് വാര്‍ഷിക പദ്ധതിയില്‍ മാറ്റം വരുത്തും.

LEAVE A REPLY

Please enter your comment!
Please enter your name here