മൂന്നു പേര്‍ക്കു കൂടി കൊറോണ, ജാഗ്രത കുറയ്ക്കാനാവില്ലെന്ന് മുഖ്യമന്ത്രി

0
14

തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്നു പേര്‍ക്കു കൂടി കൊറോണ സ്ഥിരീകരിച്ചു. കണ്ണൂര്‍ ജില്ലയില്‍ രണ്ടും പാലക്കാട് ഒരാള്‍ക്കുമാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. രണ്ടു പേര്‍ക്കു സമ്പര്‍ക്കം മൂലവും മറ്റേയാള്‍ക്ക് വദേശത്തുനിന്നുമാണ് രോഗം സ്ഥിരീകരിച്ചത്.

സംസ്ഥാനത്ത് ഇന്നു 19 പേരുടെ പരിശോധനാഫലം നെഗറ്റീവായെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. സംസ്ഥാനത്ത് ഇതിനോടകം 378 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. പുതുതായി 86 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

നിയന്ത്രണങ്ങള്‍ വിട്ടു ജനം പുറത്തിറങ്ങുന്ന സമീപം തിങ്കളാഴ്ച ഉണ്ടായെന്ന് അദ്ദേഹം പറഞ്ഞു. ഇത്തരവണത്തെ വിഷുക്കൈനീട്ടം നാടിനു വേണ്ടിയാകട്ടെയെന്നു ഓരോരുത്തരോടും മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു നല്‍കുന്ന സംഭാവനയാക്കി കൈനീട്ടത്തെ മാറ്റാന്‍ എല്ലാവരും പ്രത്യേകിച്ച് കുട്ടികള്‍ തയാറാവണമെന്ന് പ്രതീക്ഷിക്കുന്നു. കമ്മ്യുണിറ്റി കിച്ചണുകളിലെ രാഷ്ട്രീയം ഒഴിവാക്കണം.

LEAVE A REPLY

Please enter your comment!
Please enter your name here