ചികിത്സയ്ക്കായി മുഖ്യമന്ത്രി അമേരിക്കയിലേക്ക് തിരിച്ചു, ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ജയരാജന്‍ ഏകോപിപ്പിക്കും

0

തിരുവനന്തപുരം: വിദഗ്ധ ചികിത്സക്കായി മുഖ്യമന്ത്രി പിണറായി വിജയന്‍ അമേരിക്കയിലേക്ക് തിരിച്ചു. മൂന്നാഴ്ചത്തെ ചികിത്സകള്‍ക്കായി ഇന്ന് രാവിലെ 4.40ന് എമിറേറ്റ്‌സ് വിമാനത്തില്‍ ദുബായ് വഴിയാണ് അദ്ദേഹം യാത്ര തിരിച്ചത്.

തിങ്കളാഴ്ച പോകുമെന്നായിരുന്നു നേരത്തെ വ്യക്തമാക്കിയിരുന്നത്. എന്നാല്‍, അവസാന നിമിഷം തീരുമാനം മാറ്റി, യാത്ര നേരത്തെയാക്കുകയായിരുന്നു. കേരളത്തിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ചുമതല വ്യവസായ മന്ത്രി ഇ.പി. ജയരാജനാണ്. മന്ത്രിസഭാ യോഗങ്ങളിലെ അധ്യക്ഷനും ഇ.പി. ജയരാജനായിരിക്കും. എന്നാല്‍, മുഖ്യമന്ത്രിയുടെ ചുമതല ആര്‍ക്കും കൈമാറിയിട്ടില്ല. പ്രധാനപ്പെട്ട ഫയലുകള്‍ ഇ-ഫയല്‍ സംവിധാനത്തില്‍ മുഖ്യമന്ത്രി തന്നെ കൈകാര്യം ചെയ്യുമെന്നാണ് റിപ്പോര്‍ട്ട.

മിനസോട്ടയിലെ റോചെസ്റ്ററില്‍ പ്രവര്‍ത്തിക്കുന്ന മയോ ക്ലിനിക്കിലാണ് പിണറായി ചികിത്സ തേടുന്നത്. ന്യൂറോളജി, കാന്‍സര്‍, ഹൃദയസംബന്ധമായ രോഗങ്ങള്‍ എന്നിവയുടെ ചികിത്സക്ക് പ്രശസ്തമാണ് മയോ ക്ലിനിക്ക്. ഭാര്യ കമലാ വിജയനും മുഖ്യമന്ത്രിക്കൊപ്പമുണ്ട്.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here