തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ടുപേര്‍ക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം വിദേശത്തുനിന്ന് മടങ്ങിയെത്തിയ മലപ്പുറം സദേശികള്ക്കാണ് വയറസ് ബാധ കണ്ടെത്തിയത്. ഇടുക്കിയില്‍ ചികിത്സയിലുണ്ടായിരുന്ന ഒരാളുടെ പരിശോധനാഫലം നെഗറ്റീവ് ആയതായും മുഖ്യമന്ത്രി വ്യക്തമാക്കി.
ഏഴാം തീയതി ദുബായ് കരിപ്പുര്‍ വിമാനത്തിലെത്തിയ കോട്ടക്കല്‍ ചാപ്പനങ്ങാടി സ്വദേശി(39)ക്കും അബുദാബി കൊച്ചി വിമാനത്തിലെത്തിയ 23കാരനുമാണ് രോഗം സ്ഥിരീകരിച്ചത്. 39കാരന് വൃക്കരോഗത്തെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലാണുള്ളത്. 23 കാരന് കളമശ്ശേരി മെഡിക്കല്‍ കോജളിലും ചികിത്സയിലാണ്. സംസ്ഥാനത്ത് ഇതുവരെ 5.05 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. ഇതില്‍ 23,596 പേര് വീടുകളില്‍ നിരീക്ഷണത്തിലാണ്. 334 പേര് ആശുപത്രികളിലും നിരീക്ഷണത്തിലുണ്ട്.