തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാഴാഴ്ച രണ്ടു പേര്‍ക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. കാസര്‍കോട്, മലപ്പുറം ജില്ലകളിലാണ് ഓരോ പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. അതേസമയം, 14 പേര്‍ക്ക് രോഗ മുക്തിയുണ്ടായിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.

സംസ്ഥാനത്ത് ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 497 ആയി. ഇന്ന് നിരീക്ഷണത്തിന്റെ ഭാഗമായില 95 പേരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. 20711 പേരാണ് നിരീക്ഷണത്തിലുള്ളത്. നിലവിലെ നിയന്ത്രണങ്ങള്‍ അയഞ്ഞാല്‍ സ്ഥിതി മാറും. അതിര്‍ത്തി കടന്നു വരുന്ന ചരക്കു വാഹനങ്ങളില്‍ നിന്നും രോഗബാധയുണ്ടാകുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്.

അതിഥി തൊഴിലാളെ ബസില്‍ മടക്കി അടക്കുന്നത് പ്രായോഗികമല്ലെന്നും ഇതിനായി സ്‌പെഷല്‍ ട്രെയിന്‍ വേണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടു. അതിഥി തൊഴിലാളി തെറ്റിദ്ധരിപ്പിച്ച് തെരുവിലിറക്കാന്‍ ശ്രമിച്ചാല്‍ അംഗീകരിക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങിയതിന് 954 പേര്‍ക്കെതിരെ കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here