തിരുവനന്തപുരം: സംസ്ഥാനത്ത് ഒമ്പതു പേര്‍ കൂടി കൊറോണയുടെ പിടിയിലായി. കാസര്‍കോട് നിന്നു ഏഴും തൃശൂര്‍, കണ്ണൂര്‍ ജില്ലകളില്‍ നിന്ന് ഓരോരുത്തര്‍ക്കുമാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. പുതുതായി രോഗം കണ്ടെത്തിയവരില്‍ മൂന്നു പേര്‍ നിസാമുദ്ദീന്‍ സന്ദര്‍ശനം നടത്തിയവരാണ്.

14 പേര്‍ക്ക് ഇന്ന് രോഗം ഭേദമായിട്ടുണ്ട്. ഇതുവരെ സംസ്ഥാനത്ത് 295 പേര്‍ക്കു കോവിഡ് 19 സ്ഥിരീകരിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. 1,69,997 പേരാണ് സംസ്ഥാനത്ത് നിരീക്ഷണത്തിലുള്ളത്.

ചരക്ക് ലോറികളുടെ വരവില്‍ ചെറിയ കുറവുണ്ടായിട്ടുണ്ട്. ലോക്ഡൗണ്‍ സംബന്ധിച്ച് സംസ്ഥാനത്തിന്റെ നിര്‍ദേശങ്ങള്‍ രൂപപ്പെടുത്താന്‍ മുന്‍ ചീഫ് സെക്രട്ടറി കെ.എം. എബ്രഹാമിന്റെ നേതൃത്വത്തില്‍ 17 അംഗ കര്‍മസേന രൂപീകരിച്ചു. അടുത്ത മൂന്നു ദിവസങ്ങളില്‍ ജന്‍ധര്‍ യോജന പ്രകാരം 500 രൂപ ബാങ്കുകളില്‍ നിന്നെടുക്കാന്‍ ജനങ്ങള്‍ വരുമെന്നും ഇതുമൂലം തിരക്ക് ഉണ്ടാകാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും ബാങ്കുകളും പോലീസും ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു. വിവിധ ക്ഷേമനിധി ബോര്‍ഡുകളില്‍ നിന്ന് അംഗങ്ങള്‍ക്കുള്ള ധനസഹായത്തിന്റെ വിശദാംശങ്ങളും മുഖ്യമന്ത്രി പ്രഖ്യാപിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here