ഇന്ന് 10 പേര്‍ക്കു കൂടി കൊറോണ സ്ഥിരീകരിച്ചു, 19 പേര്‍ രോഗമുക്തി നേടി

0
13

തിരുവനന്തപുരം: സംസ്ഥാനത്ത് ശനിയാഴ്ച 10 പേര്‍ക്കു കൂടി കൊറോണ വൈറസ് സ്ഥിരീകരിച്ചു. കണ്ണൂര്‍ 7, കാസര്‍കോട് 2, കോഴിക്കോട് 1 കേസുകളാണ് കണ്ടെത്തിയത്. ഇവരില്‍ മൂന്നു പേര്‍ വിദേശത്തുനിന്നെത്തിയവരും ഏഴു പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം വന്നവരുമാണ്. അതേസമയം, 19 പേര്‍ രോഗമുക്തി നേടി.

സംസ്ഥാനത്ത് ഇതുവരെ 373 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 228 പേരാണ് ചികിത്സയിലുള്ളത്. 1,23,490 പേരാണ് സംസ്ഥാനത്ത് നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 814 പേര്‍ ആശുപത്രിയിലാണ്. കോവിഡ് 19 യാതനയുടെ ഘട്ടത്തെ അതിജീവിക്കാനുള്ള കരുത്തുകൂടിയാണ് ഈസ്റ്റര്‍ പകരുന്നത്. വൈഷമ്യത്തിന്റെ ഘട്ടമാണെങ്കിലും എല്ലാവര്‍ക്കും മുഖ്യമന്ത്രി ഈസ്റ്റര്‍ ആശംസകള്‍ നേര്‍ന്നു. കണ്ണൂരില്‍ കൊറോണ രോഗമുക്തരായ ദമ്പതികള്‍ക്ക് കുഞ്ഞ് പിറന്നെന്ന നല്ല വാര്‍ത്തയും മുഖ്യമന്ത്രി പങ്കുവച്ചു. കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളജിലാണ് അമ്മയും കുഞ്ഞും ഉള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here