ചീഫ് ജസ്റ്റിസിന്റെ ഓഫീസ് വിവരാവകാശ നിയമത്തിന്റെ പരിധിയിലെന്ന് സുപ്രീം കോടതി

0

ഡല്‍ഹി: സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഓഫീസ് വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ വരുമെന്ന് സുപ്രീം കോടതി. പൊതുതാല്‍പര്യം സംരക്ഷിക്കാന്‍ സുതാര്യത അനിവാര്യമാണെന്നു വ്യക്തമാക്കിയാണ് സുപ്രീം കോടതി ഭരണഘടനാ ബെഞ്ച് ഡല്‍ഹി ഹൈക്കോടതി വിധി ശരിവച്ചത്.

വിവരാവകാശവും സ്വകാര്യതാ അവകാശവും ഒരു നാണയത്തിന്റെ രണ്ടു വശങ്ങളാണെന്ന് കോടതി വ്യക്തമാക്കി. സുതാര്യതയുടെ പേരില്‍ ജുഡീഷ്യറിയുടെ സ്വാതന്ത്ര്യം ഹനിക്കരുത്. ജുഡീഷ്യറിയുടെ സ്വാതന്ത്ര്യവും ഉത്തരവാദിത്തവും ഒന്നിച്ചുപോകണം. ആര്‍.ടി.ഐ ജുഡീഷ്യറിയെ നിരീക്ഷിക്കാനുള്ള ഉപകരണമാകരുതെന്നും കോടതി വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here