ഭരണം നിയമപരമെങ്കില്‍ കോടതികള്‍ ഇടപെടില്ല, പോലീസ് അന്യായ അറസ്റ്റുകള്‍ നിര്‍ത്തണമെന്നും ചീഫ് ജസ്റ്റിസ്

ന്യൂഡല്‍ഹി | സര്‍ക്കാരുകളുടെ ഭരണനിര്‍വഹണം നിയമപരമെങ്കില്‍ കോടതികള്‍ ഇടപെടില്ലെന്നു ചീഫ് ജസ്റ്റിസ് എന്‍.വി. രമണ. മുഖ്യമന്ത്രിമാരുടെയും ചീഫ് ജസ്റ്റിസുമാരുടെയും സംയുക്ത യോഗത്തില്‍ പ്രധാനമന്ത്രിയുടെ സാന്നിദ്ധ്യത്തിലായിരുന്നു എന്‍.വി. രമണയുടെ വിമര്‍ശനം.

സര്‍ക്കാര്‍ വേണ്ടവിധത്തില്‍ പ്രവര്‍ത്തിച്ചാല്‍ ജനങ്ങള്‍ക്ക് കോടതിയെ സമീപിക്കേണ്ടി വരില്ല. പോലീസ് അന്യായമായ അറസ്റ്റും പീഡനവും നിര്‍ത്തണം. സര്‍ക്കാര്‍ സംവിധാനങ്ങള്‍ നല്ല രീതിയില്‍ പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു. കൂടാതെ ഹൈക്കോടതികളില്‍ പ്രാദേശിക ഭാഷ ഉപയോഗിക്കാനുള്ള അനുമതി നല്‍കണമെന്നും സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആവശ്യപ്പെട്ടു.

കോടതിയില്‍ നടക്കുന്ന കാര്യങ്ങളെക്കുറിച്ചും അവരുടെ കേസിന്റെ വിവരങ്ങളെക്കുറിച്ചും ആളുകള്‍ നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ടതുണ്ട്. അത് കല്യാണത്തിന് മന്ത്രം ജപിക്കുന്നത് പോലെ മന്ത്രിക്കേണ്ട ഒന്നല്ല. പലര്‍ക്കും സമയാ സമയം നടക്കുന്ന കാര്യങ്ങള്‍ എന്താണെന്ന് അറിയുന്നില്ല. അതുകൊണ്ട് തന്നെ ആര്‍ട്ടിക്കിള്‍ 348 പ്രകാരം ഹൈക്കോടതികളില്‍ പ്രാദേശിക ഭാഷ ഉപയോഗിക്കാനുള്ള അനുമതി നല്‍കണമെന്നും അദ്ദേഹം പറഞ്ഞു. ഇതിനായി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പോലുള്ള സാങ്കേതിക വിദ്യകള്‍ പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here