ഡല്‍ഹി: ശബരിമല യുവതീപ്രവേശനം സംബന്ധിച്ച് 2018 ലെ വിധി അവസാനവാക്കല്ലെന്ന് വ്യക്തമാക്കി സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്‌ഡെ. നട അടയ്ക്കുന്നതിനു മുമ്പ് ശബരിമലയില്‍ പോകാന്‍ അനുവദിക്കണമെന്ന ബിന്ദു അമ്മിണിയുടെ ആവശ്യം പരിഗണിക്കവെയാണ് ചീഫ് ജസ്റ്റിസിന്റെ പരാമര്‍ശം ഉണ്ടായത്. വ്യാഴാഴ്ച രാവിലെ ബിന്ദു അമ്മിണിയുടെ അഭിഭാഷക ഇന്ദിര ജയ്‌സിങ്ങ് കക്ഷിക്ക് ശബരിമലയില്‍ പോകാന്‍ അനുമതി തേടി.

സുപ്രീം കോടതി വിധി സ്‌റ്റേ ചെയ്തിട്ടില്ലെന്നും അവര്‍ ചൂണ്ടിക്കാട്ടി. അപ്പോഴാണ് വിഷയം വിശാല ബെഞ്ചിന്റെ പരിഗണനയിലാണെന്നും 2018ലെ വിധി അവസാന വാക്കല്ലെന്നും ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടിയത്. രഹ്നഫാത്തിണമയുടെ ഹര്‍ജിക്കൊപ്പം അടുത്ത ആഴ്ച ബിന്ദു അമ്മിണിയുടെ ഹര്‍ജികൂടി പരിഗണിക്കാമെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here