‘പൂതന’ കുരുക്ക്: അടിയന്തര റിപ്പോര്‍ട്ട് തേടി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍, ഷാനിമോള്‍ സഹോദരിയെ പോലെയെന്ന് സുധാകരന്‍

0

അരൂര്‍: ജി. സുധാകരന്റെ ‘പൂതന’ പരാമര്‍ശത്തില്‍ ആലപ്പുഴ ജില്ലാ കലക്ടറോടും പോലീസിനോടും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ അടിയന്തര റിപ്പോര്‍ട്ട് തേടി. യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഷാനിമോള്‍ ഉസ്മാനെതിരെ ജി. സുധാകരന്‍ തൈക്കാട്ടുശേരിയിലെ കുടുംബ യോഗത്തില്‍ നടത്തിയ പൂതന പരാമര്‍ശം വിവാദമായതോടെയാണ് നടപടി.

പൂതനമാര്‍ക്ക് ജയിക്കാനുള്ള സ്ഥലമല്ല അരൂരെന്നാണ് ജി സുധാകരന്‍ പറഞ്ഞത്. സംഭവവുമായി ബന്ധപ്പെട്ട് സ്ത്രീത്വത്തെ അപമാനിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് അരൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാനിമോള്‍ ഉസ്മാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയത്. പെരുമാറ്റചട്ട ലംഘനത്തിനും സത്യപ്രതിജ്ഞ ലംഘനത്തിനും സ്ത്രീത്വത്തെ അപമാനിച്ചതിനും നടപടി വേണമെന്നാണ് പരാതിയിലെ ആവശ്യം.

അതേസമയം, പ്രസംഗം വിവാദമായതോടെ വിശദീകരണവുമായി ജി. സുധാകരന്‍ രംഗത്തെത്തി. ഷാനിമോള്‍ സ്വന്തം സഹോദരിയെ പോലെയാണെന്ന് പറഞ്ഞ മന്ത്രി മാധ്യമങ്ങള്‍ക്കെതിരെ ആരോപണങ്ങള്‍ ഉന്നയിക്കുകയും ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here