ദേ…ജാങ്കോസ്…..ഞാന്‍ പെട്ടു…. ശ്രീജിത്തിനെ കാണാനെത്തിയ ചെന്നിത്തല ‘പെട്ടു’

0
1

തിരുവനന്തപുരം: അനുജന്റെ കസ്റ്റഡിമരണത്തിന് കാരണക്കാരായവരെ ശിക്ഷിക്കണമെന്നാവശ്യപ്പെട്ട് സെക്രട്ടറേിയറ്റിനു മുന്നില്‍ 760 ദിവസമായി സമരം നയിക്കുന്ന ശ്രീജിത്തിനെ സന്ദര്‍ശിക്കാനെത്തിയ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയെ ഉത്തരംമുട്ടുന്ന ചോദ്യങ്ങളുമായി പിന്തുണയര്‍പ്പിപ്പിച്ചെത്തിയവര്‍ നേരിട്ടു. ശ്രീജിത്തിന്റെ സമരം സോഷ്യല്‍ മീഡിയ ഏറ്റെടുക്കുകയും നാളെ രാവിലെ മുതല്‍ സമരത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചെത്തുമെന്ന് ട്രോളന്‍മാര്‍ പ്രഖ്യാപിക്കുകയും പ്രചരണം നടക്കുകയും ചെയ്യുന്ന സന്ദര്‍ഭത്തിലാണ് പ്രതിപക്ഷനേതാവ് കളംപിടിക്കാനെത്തിയത്. ഇത്രയും നാള്‍ ഈ സമരത്തെ കണ്ടില്ലെന്നു നടിച്ച ചെന്നിത്തലയോട് ചോദ്യങ്ങളെറിഞ്ഞ യുവാവിനോട് തട്ടിക്കയറിയ പ്രതിപക്ഷനേതാവ് ‘താനാരാ’യെന്നു ചേദിച്ചു. പൊതുജനമാണെന്ന മറുപടി കേട്ട ചെന്നിത്തല ‘ഏതു പൊതുജനം’ എന്നും തിരിച്ചുചോദിച്ചു. ആഭ്യന്തര മന്ത്രിയായിരുന്ന കാലത്ത് ഈ പ്രശ്‌നം ഉന്നയിച്ചെത്തിയ ശ്രീജിത്തിനോട് സമരം കിടന്നാല്‍ കൊതുകുകടി കൊള്ളേണ്ടിവരുമെന്ന് ചെന്നിത്തല മറുപടി നല്‍കിയ കാര്യവും യുവാവ് ചോദിച്ചു. ഇതാണ് ചെന്നിത്തലയെ ചൊടിപ്പിച്ചത്.

 

LEAVE A REPLY

Please enter your comment!
Please enter your name here