ചെന്നിത്തലയുടെ പഞ്ചായത്തിൽ കോൺഗ്രസ് പിന്തുണ ഉപേക്ഷിക്കാനൊരുങ്ങി സിപിഎം; പ്രസിഡന്റ് സ്ഥാനം രാജിവെക്കും

ആലപ്പുഴ: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ തൃപ്പെരുന്തുറ പഞ്ചായത്തിൽ പ്രസിഡന്റ് സ്ഥാനം രാജിവെക്കാനൊരുങ്ങി സിപിഎം. കോൺഗ്രസ് പിന്തുണയോടെ ലഭിച്ച പ്രസിഡന്റ് സ്ഥാനം രാജിവെക്കണമെന്നാണ് ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ നിർദ്ദേശം.

സംസ്ഥാന കമ്മിറ്റിയുടെ തീരുമാനത്തിന് വിരുദ്ധമായ നിലപാട് പാർട്ടിക്കെതിരെ വികാരം ഉണ്ടാക്കുന്നതായാണ് ജില്ലാ കമ്മിറ്റിയുടെ വിലയിരുത്തൽ. ഇതിനു പിന്നാലെയാണ് രാജിവെക്കാൻ നിർദ്ദേശിച്ചിരിക്കുന്നത്. രമേശ് ചെന്നിത്തലയുടെ പഞ്ചായത്തിൽ കോൺഗ്രസ് പിന്തുണയോടെ സിപിഎം അധികാരത്തിലെത്തിയത് വാർത്തയായിരുന്നു.

പാർട്ടി തീരുമാനത്തിനു വിരുദ്ധമായ പ്രാദേശിക കൂട്ടുകെട്ട് ഉപേക്ഷിക്കണം. നിയസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിൽ ബിജെപി ഇത് പ്രചാരണ ആയുധമാക്കാൻ ശ്രമിക്കുന്നതായും ജില്ലാ കമ്മിറ്റി വിലയിരുത്തി.

പഞ്ചായത്തിൽ എൽഡിഎഫിനെ പിന്തുണച്ചത് രാഷ്ട്രീയപരമായ തീരുമാനമാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞിരുന്നു. ബിജെപിയെ പരാജയപ്പെടുത്തുകയായിരുന്നു ലക്ഷ്യമെന്നും ചെന്നിത്തല പറഞ്ഞു. നിയസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫും യുഡിഎഫും ഒന്നിച്ചു മത്സരിക്കുന്നതിന്റെ സൂചനയാണിതെന്നാണ് ബിജെപിയുടെ ആരോപണം.

LEAVE A REPLY

Please enter your comment!
Please enter your name here