റിപ്പബ്ലിക് ദിന പ്രതിഷേധം; 84 പേര് അറസ്റ്റില്; ചെങ്കോട്ടയില് ദേശീയപതാകയെ അപമാനിച്ചത് ഞെട്ടിച്ചു’; പ്രധാനമന്ത്രി

ഡല്‍ഹി: റിപ്പബ്ലിക് ദിനത്തില്‍ കര്‍ഷകര്‍ നടത്തിയ ട്രാക്ടര്‍ റാലിക്കിടെ ഡല്‍ഹിയിലുണ്ടായ പ്രക്ഷോഭത്തില്‍ 84 പേര്‍ അറസ്റ്റില്‍. ആകെ 38 കേസുകളാണ് ഡല്‍ഹി പൊലീസ് ഫയല്‍ ചെയ്തിരിക്കുന്നത്. 1700 മൊബൈല്‍ വിഡിയോ ക്ലിപ്പുകളും സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചാണ് നടപടി. ശനിയാഴ്ച ഫോറന്‍സിക് വിദഗ്ധര്‍ ചെങ്കോട്ടയില്‍ പരിശോധന നടത്തി എന്നും പൊലീസ് അറിയിച്ചു. ട്രാക്ടര്‍ റാലിക്കിടെ ചെങ്കോട്ടയില്‍ നടത്തിയ അക്രമപ്രവര്‍ത്തനങ്ങളില്‍ പങ്കായെന്ന് സംശയിക്കപ്പെടുന്ന രണ്ട് പേരെ തിരഞ്ഞ് ഒരു സംഘം പൊലീസ് ഉദ്യോഗസ്ഥര്‍ ജലന്ധറിലേക്ക് പോയിട്ടുണ്ട്.

അതേസമയം, റിപ്പബ്ലിക് ദിനത്തില്‍ ഡല്‍ഹിയിലെ ട്രാക്ടര്‍ റാലിയില്‍ പങ്കെടുക്കാനെത്തിയ നൂറിലധികം സമരക്കാരെ കാണാനില്ലെന്നാണ് റിപ്പോര്‍ട്ട്. പഞ്ചാബിന്റെ വിവിധയിടങ്ങളില്‍ നിന്ന് ട്രാക്ടര്‍ റാലിയില്‍ പങ്കെടുക്കാനെത്തിയ കര്‍ഷകരെയാണ് ചെങ്കോട്ടയിലെ പ്രതിഷേധത്തിന് ശേഷം കാണാതായത്. പഞ്ചാബ് ഹ്യൂമണ്‍ റൈറ്റ്‌സ് ഓര്‍ഗനൈസേഷന്‍ എന്ന സന്നദ്ധ സംഘടനയാണ് ആരോപണവുമായി രംഗത്തെത്തിയത്.

ഡല്‍ഹിയിലെ ട്രാക്ടര്‍ റാലിയില്‍ പങ്കെടുക്കാന്‍ പഞ്ചാബില്‍ നിന്ന് നിരവധി കര്‍ഷകരാണ് എത്തിയത്. ഇവരില്‍ പലരേയും കാണാനില്ലെന്നാണ് സംഘടനയുടെ ആരോപണം. പഞ്ചാബിലെ താത്താരിവാല ഗ്രാമത്തില്‍ നിന്നുള്ള പന്ത്രണ്ട് കര്‍ഷകരെ കാണാതായതായി ജനുവരി 26ന് തന്നെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ചെങ്കോട്ടയിലടക്കം നടന്ന പ്രതിഷേധങ്ങളെ തുടര്‍ന്ന് 18 പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതില്‍ ഏഴ് പേര്‍ ബാന്‍ഗി നിഹാല്‍ സിംഗ് ഗ്രാമത്തില്‍ നിന്നുള്ളവരാണ്. 11 പേര്‍ മോഗയില്‍ നിന്നുള്ളവരുമാണ്. നിലവില്‍ അറസ്റ്റ് ചെയ്തവരെ തിഹാര്‍ ജയിലിലാണ് പാര്‍പ്പിച്ചിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here