പത്തനംതിട്ട: ചെങ്ങറ സമര നായകന് ളാഹ യോപാലന് (72) അന്തരിച്ചു. കോവിഡ് ബാധിച്ചു ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. ആദിവാസി വിഷയങ്ങളില്‍ സംസ്ഥാനത്തുടനീളം പ്രക്ഷോഭങ്ങള്‍ക്കു നേതൃത്വം നല്‍കിയിരുന്ന ളാഹ ഗോപാലന് കുറേ നാളുകളായി ആരോഗ്യപ്രശ്നങ്ങശള തുടര്‍ന്ന് പൊതുരംഗത്തുനിന്നു വിട്ടു നില്‍ക്കുകയായിരുന്നു. ചികിത്സാ ആവശ്യങ്ങള്‍ക്കായിട്ടാണ് അദ്ദേഹം ളാഹയില്‍ നിന്നു പത്തനംതിട്ടയിലേക്കു താമസം മാറിയത്.