11 വര്‍ഷമായിട്ടും പട്ടയമില്ല; ചെങ്ങറ വീണ്ടും സമര മുഖത്തേക്ക്

പത്തനംതിട്ട: ചെങ്ങറ ഭൂസമരത്തില്‍ പങ്കെടുത്ത ഒരു വിഭാഗം പേര്‍ വീണ്ടും സമരം ആരംഭിച്ചു. സര്‍ക്കാരുമായി ഒത്തു തീര്‍പ്പിനു വഴങ്ങി 11 വര്‍ഷം പിന്നിട്ടിട്ടും പട്ടയം അനുവദിക്കാത്തതിനെ തുടര്‍ന്നാണ് സമരം. പത്തനംതിട്ട കലക്ട്രേറ്റിന് മുന്നിലാരംഭിച്ച സമരം സാമൂഹ്യ സംഘടനയായ ബോധിയുടെ ചെയര്‍മാന്‍ കരകുളം സത്യകുമാര്‍ ഉദ്ഘാടനം ചെയ്തു.

പട്ടയം ലഭിച്ച മുഴുവന്‍ ആളുകള്‍ക്കും വാസയോഗ്യവും കൃഷിയോഗ്യവുമായ ഭൂമി അനുവദിക്കുക, ആദിവാസി-ദലിത് സമൂഹത്തോടുള്ള അവഗണ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുയര്‍ത്തിയാണ് ചെങ്ങറ സമരത്തില്‍ പങ്കെടുത്ത ഒരു വിഭാഗം പേര്‍ വീണ്ടും സമരം ആരംഭിച്ചത്. പത്തനംതിട്ട ബസ് സ്റ്റാന്‍റിനു സമീപത്ത് നിന്നും പ്രകടനമായെത്തിയ സമരക്കാര്‍ കലക്ട്രേറ്റിന് മുന്നിലാണ് പ്രതിഷേധ യോഗം ചേര്‍ന്നത്. രണ്ട് ദിവസങ്ങളിലായി നടക്കുന്ന സൂചനാ സമരം ബോധി ചെയര്‍മാന്‍ കരകുളം സത്യകുമാര്‍ ഉദ്ഘാടനം ചെയ്തു.

അതേ സമയം വിവിധ ജില്ലകളിലായി പട്ടയം ലഭിച്ചെങ്കിലും സര്‍ക്കാര്‍ അനുവദിച്ച ഭൂമിയില്‍ പലതും വാസയോഗ്യമല്ലെന്നും ഇവര്‍ പറയുന്നു. രണ്ട് ദിവസങ്ങളിലായി നടക്കുന്ന സൂചന സമരത്തെ തുടര്‍ന്ന് അനുകൂല തീരുമാനങ്ങള്‍ ഉണ്ടായില്ലെങ്കില്‍ പ്രതിഷേധം കൂടുതല്‍ ശക്തമാക്കാനാണ് ഇവരുടെ തീരുമാനം

LEAVE A REPLY

Please enter your comment!
Please enter your name here