ചെങ്ങന്നൂരില്‍ സ്വിഫ്റ്റും കാറും കൂട്ടിയിടിച്ച് രണ്ടു മരണം

ചെങ്ങന്നൂര്‍ | ചെങ്ങന്നൂര്‍ മുളക്കുഴയില്‍ കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസ്സും കാറും കൂട്ടിയിടിച്ച് രണ്ട് പേര്‍ മരിച്ചു. എരമല്ലൂര്‍ എഴുപുന്ന കറുകപ്പറമ്ബില്‍ ഷാജിയുടെ മകന്‍ ഷിനോയി (25), ചേര്‍ത്തല പള്ളിപ്പുറം സ്വദേശി വിഷ്ണു എന്നിവരാണ് മരിച്ചത്.

എംസി റോഡില്‍ മുളക്കുഴ വില്ലേജ് ഓഫീസിനു സമീപം ബുധനാഴ്ച രാത്രി പതിനൊന്നരയോടെയാണ് സുല്‍ത്താന്‍ബത്തേരിക്കു പോവുകയായിരുന്ന ബസും തിരുവനന്തപും ഭാഗത്തേക്കു വരുകയായിരുന്ന കറും കൂട്ടി ഇടിച്ചത്. ഇടിയുടെ ആഘാതത്തില്‍ കാര്‍ പൂര്‍ണമായി തകര്‍ന്നു.

LEAVE A REPLY

Please enter your comment!
Please enter your name here